സ്ത്രീധന പീഡനം, ഗര്‍ഭിണിയെ തല്ലിക്കൊന്നു; ആരുമറിയാതെ സംസ്‌കരിച്ചു, സംഭവം യുപിയില്‍

21 വയസ്സുകാരി രജനി കുമാരിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം
Pregnant woman
Pregnant woman beaten to death by husband and relatives over dowry in UP's Mainpuri
Updated on
1 min read

മെയ്ന്‍പുരി: സ്ത്രീധന പീഡനത്തിന് ഇരയായി ഗര്‍ഭിണി കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരി ജില്ലയിലെ ഗോപാല്‍പൂര്‍ ഗ്രാമത്തില്‍ ആണ് സംഭവം. 21 വയസ്സുകാരി രജനി കുമാരിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Pregnant woman
'ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ചുമ മരുന്ന് വില്‍ക്കരുത്'; ഡ്രഗ്‌സ് കണ്‍ട്രോളറുടെ സര്‍ക്കുലര്‍

രംഗ്പൂര്‍ സ്വദേശിയായ രജനി കുമാരിയെ വര്‍ഷം ഏപ്രിലിലാണ് ഗോപാല്‍പൂര്‍ സ്വദേശി സച്ചിനെ വിവാഹം ചെയ്തത്. പിന്നാലെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ബന്ധുക്കള്‍ യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നു. സച്ചിന്റെ സഹോദരന്മാരായ പ്രാന്‍ഷു, സഹ്ബാഗ്, ബന്ധുക്കളായ രാം നാഥ്, ദിവ്യ, ടിന എന്നിവര്‍ ചേര്‍ന്ന് 5 ലക്ഷം രൂപ കൂടി സ്ത്രീധനം ആവശ്യപ്പെട്ടിരുന്നു. ഒരു ടെന്റ് ഹൗസ് തുടങ്ങാന്‍ പണം വേണമെന്നായിരുന്നു ഇവരുടെ ആവശ്യം.

Pregnant woman
സിപിഎം നേതാവായ യുവ അഭിഭാഷക ഓഫീസില്‍ ജീവനൊടുക്കിയ സംഭവം: ആണ്‍സുഹൃത്ത് പിടിയിൽ

വെള്ളിയാഴ്ച യുവതിയെ ബന്ധുക്കള്‍ ചേര്‍ന്ന് ആക്രമിച്ചെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ആക്രമണത്തിന് ഇരയായി യുവതി പിന്നാലെ മരിക്കുകയായിരുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ യുവതിയുടെ മൃതദേഹം തിരക്കിട്ട് സംസ്‌കരിച്ചെന്നുമാണ് ആരോപണം. രജനിയുടെ മാതാവ് സുനിതാ ദേവി ഒഞ്ച പോലീസ് സ്റ്റേഷനില്‍ ശനിയാഴ്ച പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ കേസെടുത്തതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് (റൂറല്‍) രാഹുല്‍ മിതാസ് അറിയിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും എഎസ്പി പറഞ്ഞു.

Summary

Pregnant woman was allegedly beaten to death by her husband and in-laws in Gopalpur village of Uttar Pradesh’s Mainpuri district over a dowry demand

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com