സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരത; ഗര്‍ഭിണിയായ 23 കാരിയുടെ കൈയും കാലും വെട്ടി വികൃതമാക്കി ചുട്ടുകൊന്നു

മൃതദേഹം കത്തിക്കുന്നതിനിടെ അവിടെ എത്തിയ റീനയുടെ കുടുംബാംഗങ്ങളാണ് തീ അണച്ചത്. കത്തിക്കരിഞ്ഞ മൃതദേഹം തുണിയില്‍ പൊതിഞ്ഞ് വീട്ടുകാര്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയില്‍ എത്തിച്ചു.
സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരത; ഗര്‍ഭിണിയായ 23 കാരിയുടെ കൈയും കാലും വെട്ടി വികൃതമാക്കി ചുട്ടുകൊന്നു
പ്രതീകാത്മക ചിത്രം
Updated on
1 min read

ഭോപ്പാല്‍: 23 കാരിയായ ഗര്‍ഭിണിയെ കൊന്ന് കൈകളും കാലുകളും വെട്ടി വികൃതമാക്കി കത്തിച്ചു. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലാണ് സംഭവം. സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവ് മിഥുനും വീട്ടുകാരും നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും വഴക്ക് പരിഹരിക്കുന്നതിനായി പണം നല്‍കിയിരുന്നെന്നും മരിച്ച റീനയുടെ കുടുംബം പറഞ്ഞു.

സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരത; ഗര്‍ഭിണിയായ 23 കാരിയുടെ കൈയും കാലും വെട്ടി വികൃതമാക്കി ചുട്ടുകൊന്നു
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ രൂപപ്പെടുത്തിയ 5 പ്രധാന ബജറ്റുകള്‍

തണ്ടി ഖുര്‍ദ് ഗ്രാമത്തിലാണ് സംഭവം. മൃതദേഹം കത്തിക്കുന്നതിനിടെ അവിടെ എത്തിയ റീനയുടെ കുടുംബാംഗങ്ങളാണ് തീ അണച്ചത്. കത്തിക്കരിഞ്ഞ മൃതദേഹം തുണിയില്‍ പൊതിഞ്ഞ് വീട്ടുകാര്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയില്‍ എത്തിച്ചു. അഞ്ച് വര്‍ഷം മുമ്പാണ് റീനയെ മിഥുന്‍ തന്‍വാര്‍ വിവാഹം ചെയ്യുന്നത്. ഇവര്‍ക്ക് ഒന്നര വയസുള്ള ഒരു മകളുണ്ട്. രണ്ടാമത്തെ കുട്ടിയെ നാല് മാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ക്രൂരകൃത്യം ചെയ്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗ്രാമത്തിലുള്ള ഒരാളാണ് റീനയെ കൊന്ന് കത്തിക്കുകയാണെന്നുള്ള വിവരം ബന്ധുക്കളെ ഫോണില്‍ വിളിച്ചറിയിച്ചത്. ബന്ധുക്കളെത്തുമ്പോഴേക്കും പകുതി കത്തി തീര്‍ന്നിരുന്നു. ഭര്‍ത്താവും വീട്ടുകാരും ഒളിവിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com