ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്ത് രാഷ്ട്രപതി; വിഡിയോ

തിങ്കളാഴ്ച രാവിലെ കുംഭമേളയ്ക്ക് എത്തിയ ദ്രൗപദി മുര്‍മു അക്ഷയവത്, ബഡേ ഹനുമാന്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി.
Droupadi Murmu prays after taking a holy dip at the Sangam during Maha Kumbh Mela 2025
ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം ചെയ്യുന്ന രാഷ്ട്രപതിപിടിഐ
Updated on
1 min read

പ്രയാഗ്‌രാജ്: മഹാകുംഭമേളയില്‍ പങ്കെടുത്തും ത്രിവേണീ സംഗമത്തില്‍ പുണ്യസ്‌നാനം നടത്തിയും രാഷ്ട്രപതി ദ്രൗപദി മുര്‍മു. തിങ്കളാഴ്ച രാവിലെ കുംഭമേളയ്ക്ക് എത്തിയ ദ്രൗപദി മുര്‍മു അക്ഷയവത്, ബഡേ ഹനുമാന്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഒപ്പമുണ്ടായിരുന്നു.

പ്രയാഗ്രാജില്‍ എത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്ന് സ്വീകരിച്ചു.

Droupadi Murmu with UP Governor and Chief Minister during her visit to Maha Kumbh Mela
മഹാകുംഭമേളയ്ക്ക് എത്തിയ രാഷ്ട്രപതി പിടിഐ
roupadi Murmu being received by Governor of Uttar Pradesh and Chief Minister
മഹാകുംഭമേളയ്ക്കായി എത്തിയ രാഷ്ട്രപതിയെ മുഖ്യമന്ത്രി സ്വീകരിക്കുന്നു,സമീപം ഗവര്‍ണര്‍ പിടിഐ

ജനുവരി 13 ന് ആരംഭിച്ച മഹാകുംഭമേള ലോകത്തിലെ ഏറ്റവും വലിയ ആത്മീയമായ ഒത്തുചേരലാണ്. ഫെബ്രുവരി 26ന് മഹാശിവരാത്രിയിലാണ് കുംഭമേള അവസാനിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com