ദീപാവലി ആഘോഷത്തിനിടയിലുണ്ടായ തർക്കം; രാഷ്ട്രപതിയുടെ അംഗരക്ഷക സേനയിലെ ജവാന് വെടിയേറ്റു

Saurabh Tomar
Saurabh Tomar
Edited By:
Updated on: 
1 min read

മീററ്റ്: യുപിയിലെ ബാഗപത് ജില്ലയിൽ പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടയിലുണ്ടായ വെടിവെയ്പ്പിൽ രാഷ്ട്രപതിയുടെ അംഗരക്ഷകന് വെടിയേറ്റു. രാഷ്ട്രപതിയുടെ അംഗരക്ഷക വിഭാഗമായ കുതിരപ്പടയിലെ സേവനമനുഷ്ഠിക്കുന്ന ജവാനായ സൗരഭ് തോമറിനാണ് (26) വെടിയേറ്റത്. ദീപാവലി ആഘോഷിക്കാനായി അവധിയിൽ നാട്ടിലെത്തിയതായിരുന്നു അദ്ദേഹം. മീററ്റിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ജവാന്റെ നില ഗുരുതരമായി തുടരുകയാണ്. 2021ലാണ് സൗരഭ് കരസേനയിൽ ചേരുന്നത്. കരസേനയിലെ മർമ്മപ്രധാന വിഭാഗങ്ങളിലൊന്നാണ് രാഷ്ട്രപതി ഭവനിലെ അംഗരക്ഷക സേന.

വീടിന് പുറത്ത് സഹോദരങ്ങൾക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടയിലാണ് അയൽക്കാരായ ധീരജ്, മോനു എന്നിവരുമായി വാക്കേറ്റമുണ്ടായത്. തർക്കം രൂക്ഷമായതിനെ തുടർന്ന് ധീരജ് നാടൻ തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ചുമരിൽ തട്ടിത്തെറിച്ച വെടിയുണ്ട സൗരഭിന്റെ തലയുടെ പിന്നിലായി തുളച്ചുകയറുകയായിരുന്നു. ഉടൻതന്നെ ഇയാളെ ബറോത്തിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും തുടർന്ന് മീററ്റിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ തലയിൽനിന്നും വെടിയുണ്ട പുറത്തെടുത്തെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അയൽക്കാരായ ഇരു കുടുംബങ്ങളും തമ്മിൽ പറയത്തക്ക ഭിന്നതകളില്ലായിരുനെന്നാണ് സൂചന.

Summary

Saurabh Tomar, a 26-year-old jawan with the President's Bodyguard posted at Rashtrapati Bhavan, sustained a critical head injury after being shot during a Diwali firecracker dispute in Uttar Pradesh's Baghpat district.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER