പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്നിനായി ആന്ധ്രാപ്രദേശിൽ അമ്പലം നിർമ്മിക്കുന്നു

3 ലക്ഷം രൂപ ചെലവിലാണ് ഹീരാബെന്നിന്റെ മാർബിൾ പ്രതിമ നിർമ്മിച്ചിരിക്കുന്നത്
Adoni MLA PV Parthasarathi laid foundation stone construct a temple for Mother of Prime Minister Narendra Modi along with Gosala at Gudikal village in Yemmiganur mandal of Kurnool district.
Adoni MLA PV Parthasarathi laid foundation stone construct a temple for Mother of Prime Minister Narendra Modi along with Gosala at Gudikal village in Yemmiganur mandal of Kurnool district.
Edited By:
Updated on: 
1 min read

കർനൂൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അന്തരിച്ച മാതാവ് ഹീരാബെന്നിന്റെ ഓർമ്മയ്ക്കായി ആന്ധ്രാപ്രദേശിലെ കർനൂൽ ജില്ലയിൽ പുതിയ ക്ഷേത്രം നിർമ്മിക്കുന്നു. മാതാവിനോടുള്ള മകന്റെ ആദരവിന്റെ പ്രതീകമായാണ് ഈ ക്ഷേത്രം നിർമ്മിക്കുന്നതെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന ചാരിറ്റബിൾ ട്രസ്റ്റ് വ്യക്തമാക്കി. യെമ്മിഗനൂർ മണ്ഡലത്തിലെ ഗുഡികല്ല് ഗ്രാമത്തിൽ അരയേക്കർ സ്ഥലത്താണ് മാതാ ശ്രീ മന്ദിരം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഭൂമിപൂജ ചടങ്ങുകൾ നടന്നത്.

ആദോണി മണ്ഡലത്തിലെ ബിജെപി എംഎൽഎ. പിവി.പാർത്ഥസാരഥി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ബിജെപി, ജനസേന, വൈഎസ്ആർസിപി തുടങ്ങിയ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. രാജ്യത്തിന്റെ തലവനായ പ്രധാനമന്ത്രിയുടെ മാതാവിനായി നിർമ്മിക്കുന്ന ഈ ക്ഷേത്രം രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തേതാണെന്ന് എം.എൽ.എ. പാർത്ഥസാരഥി അഭിപ്രായപ്പെട്ടു. ഇത് എല്ലാ അമ്മമാർക്കുമുള്ള ആദരവിന്റെ പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ ദാതാക്കളിൽ നിന്ന് ഫണ്ട് സമാഹരിച്ചാണ് ക്ഷേത്രം നിർമ്മിക്കുന്നതെന്ന് ട്രസ്റ്റ് പ്രസിഡന്റ് ശിവകുമാർ പറഞ്ഞു. ഹീരാബെന്നിന്റെ ക്ഷേത്രത്തിന് പുറമെ ശിവൻ, ദക്ഷിണാമൂർത്തി, ശ്രീരാമൻ, ഗണപതി തുടങ്ങിയ ദൈവങ്ങളുടെ പ്രതിഷ്ഠകളും ഈ സമുച്ചയത്തിൽ ഉൾപ്പെടുത്തും. 3 ലക്ഷം രൂപ ചെലവിലാണ് ഹീരാബെന്നിന്റെ മാർബിൾ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. പ്രതിമയുടെ പണികൾ പൂർത്തിയായിട്ടുണ്ടെന്നും അടുത്ത രണ്ട് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരാധനാലയങ്ങൾക്ക് പുറമെ അനാഥമന്ദിരവും ഗോശാലയും കൂടി സമുച്ചയത്തിന്റെ ഭാഗമായി ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും ട്രസ്റ്റ് അറിയിച്ചു. 2022 ഡിസംബർ 30-നാണ് ഹീരാബെൻ അന്തരിച്ചത്.

Summary

A temple dedicated to Heeraben Modi, the late mother of Prime Minister Narendra Modi, is being constructed in Andhra Pradesh’s Kurnool district by a charitable trust, featuring a marble idol and a proposed complex with other deities, an orphanage, and a goshala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER