പ്രധാനമന്ത്രി നരേന്ദ്രമോദി
പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രധാനമന്ത്രി ഇന്ന് രാവിലെ 9 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

പ്രധാനമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്
Published on

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 9 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫിസാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. എന്നാൽ എന്തു വിഷയം പറയാനാണ് പ്രധാനമന്ത്രി എത്തുക എന്ന കാര്യത്തിൽ വ്യക്തതയില്ല.

ഏതാനും ആഴ്ചകൾക്കു മുൻപു കോവിഡ് വാക്സിനേഷൻ 100 കോടി പിന്നിട്ട ചരിത്രമുഹൂർത്തത്തിൽ മോദി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ചൈനയ്ക്കു പിന്നാലെയാണ് ഇന്ത്യയും 100 കോടി വാക്‌സിനേഷന്‍ എന്ന റെക്കോര്‍ഡ് കുറിച്ചത്. രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിച്ച് ഒമ്പത് മാസം പിന്നിടുമ്പോഴാണ് 100 കോടി ഡോസ് വാക്‌സിന്‍ വിതരണം എന്ന നിര്‍ണായക നേട്ടം ഇന്ത്യ സ്വന്തമാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com