

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാദ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബന്‍സ്വാര ജില്ലാ ഇലക്ടറല്‍ ഓഫീസര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. പ്രസംഗത്തിന്റെ ഉള്ളടക്കം എഴുതി നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസംഗവുമായി ബന്ധപ്പെട്ട ന്യൂസ് പേപ്പര്‍, ചാനല്‍ ക്ലിപ്പുകളും ഇന്നു തന്നെ ഹാജരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസിന്റെ പരാതിയിന്മേലാണ് നടപടി
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സമ്പത്ത് മുഴുവന്‍ മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ പ്രസംഗമാണ് വിവാദമായത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാൽ ഉണ്ടാകാവുന്ന ആപത്ത് ഓര്‍മ്മപ്പെടുത്തുന്നു എന്നവകാശപ്പെട്ടായിരുന്നു മോദിയുടെ വാക്കുകൾ. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യ പരിഗണന നല്‍കുക മുസ്ലീങ്ങള്‍ക്കായിരിക്കും, കഷ്ടപ്പെട്ട് മറ്റുള്ളവരുണ്ടാക്കിയ പണം അവരിലേക്ക് ഒഴുക്കുമെന്നും മോദി അഭിപ്രായപ്പെട്ടിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പ്രധാനമന്ത്രിയുടേത് വിദ്വേഷ പ്രസംഗത്തിന്‍റെ പ്രത്യക്ഷ ഉദാഹരണമാണെന്നും, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മോദിയെ വിലക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സന്ദർശിച്ചിരുന്നു. വിദ്വേഷ പ്രസംഗത്തിനെതിരെ ഒപ്പ് ശേഖരണവും തുടങ്ങി. ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകാനാണ് നീക്കം. മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ഇന്ത്യ മുന്നണിയിലെ മറ്റ് പ്രതിപക്ഷ പാർട്ടികളും രംഗത്തു വന്നിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിൽ നടപടിയെടുക്കാത്തത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നതാണെന്ന് സിപിഎം നേതാവ് ബൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ഇന്ത്യൻ പൗരനാണ്. പ്രധാനമന്ത്രി ഇന്ത്യൻ പൗരന്മാർക്ക് മുകളിലല്ല. പ്രധാനമന്ത്രി ഇന്ത്യയുടെ നിയമത്തിന് അതീതനല്ല. പ്രധാനമന്ത്രി ഇന്ത്യയുടെ നിയമങ്ങൾ അംഗീകരിക്കണം. സമുദായങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുന്നതിനെതിരെയുള്ള രാജ്യത്തെ നിയമങ്ങൾ പ്രധാനമന്ത്രി ലംഘിക്കുമ്പോൾ, അതിനെയും നിയമത്തിൻ്റെ കയ്യിൽ ഏൽപ്പിക്കേണ്ടതുണ്ടെന്ന് ബൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates