ന്യൂഡല്ഹി: ഉത്തര്പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത കോണ്ഗ്രസ് ജനറല് സെക്രട്ടറി പ്രിയങ്ക ഗാന്ധി നിരഹാര സമരത്തില്. ലഖിംപുര് ഖേരിയില് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം പാഞ്ഞുകയറി കര്ഷകര് കൊല്ലപ്പെട്ട സംഭവത്തില് കര്ഷകരെ സന്ദര്ശിക്കാനെത്തിയതിനെ തുടര്ന്നാണ് പ്രിയങ്കയെ അറസ്റ്റ് ചെയ്തത്.
സീതാപൂരിലെ ഗവണ്മെന്റ് ഗസ്റ്റ് ഹൗസിലാണ് നിലയില് പ്രിയങ്കയുള്ളത്. ഗസ്റ്റ് ഹൗസ് വൃത്തിയാക്കുന്ന പ്രിയങ്കയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്ശിക്കാതെ പ്രിയങ്ക മടങ്ങില്ലെന്ന് കോണ്ഗ്രസ് അറിയിച്ചു.
'അറസ്റ്റിലായ പ്രിയങ്ക ഗാന്ധി നിരാഹാര സമരത്തിലാണ്. കോണ്ഗ്രസ് പ്രതിഷേധം തുടരുന്നു. ഞങ്ങളുടെ ആവശ്യങ്ങള് സര്ക്കാര് ഞങ്ങളുടെ ആവശ്യങ്ങള് അംഗീകരിക്കണം. കൂടുതല് ശബ്ദത്തില് നീതിക്ക് വേണ്ടിയുള്ള ശബ്ദം ഉയരും'-ഉത്തര്പ്രദേശ് കോണ്ഗ്രസില് ട്വിറ്ററില് കുറിച്ചു.
ലഖിംപുര് ഖേരിയിലേക്ക് പോകാനായി ലഖ്നൗവില് എത്തിയ പ്രിയങ്കയെ പൊലീസ് തടഞ്ഞിരുന്നു. തുടര്ന്ന് തിങ്കളാഴ്ച വെളുപ്പിന് അഞ്ചരയോടെ സീതാപൂരിലെത്തിയ പ്രിയങ്കയെയും സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates