

ചണ്ഡീഗഢ്: നിർമിതബുദ്ധി ചാറ്റ്ബോട്ടായ ചാറ്റ് ജിപിടിയുടെ സഹായത്തോടെ ജാമ്യഹർജിയിൽ തീർപ്പുകൽപ്പിച്ച് കോടതി. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് അനൂപ് ചിക്താരയാണ് ഹർജി പരിഗണിക്കുന്നതിനിടെ ചാറ്റ് ജിപിടിയുടെ അതിവേഗ തിരച്ചിൽസേവനം പ്രയോജനപ്പെടുത്തിയത്. സമാനഹർജികളിൽ ലോകത്തെ മറ്റു നീതിപീഠങ്ങൾ എങ്ങനെ പ്രതികരിച്ചെന്നറിയാനായിരുന്നു ഇത്.
അതിക്രൂരമായ ഒരു കൊലപാതകക്കേസിലെ ജാമ്യഹർജി പരിഗണിക്കുമ്പോഴാണ് ഈ അപൂർവ്വ സംഭവം. ഇത്തരമൊരു കേസിൽ ബാധകമാകുന്ന ജാമ്യ നിയമങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കാൻ വേണ്ടിയാണ് ചാറ്റ് ജിപിടിയുടെ സേവനം തേടിയത്. തന്റെ ചേദ്യത്തിന് ലഭിച്ച മറുപടിയിലെ പ്രസക്തഭാഗങ്ങൾ ജഡ്ജി വിധ്യന്യായത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘മരണംതന്നെ ക്രൂരതയാണ്, എന്നാൽ, ക്രൂരത മരണത്തിന് ഇടയാക്കിയെങ്കിൽ അത് ഗുരുതരമാണ്’, പ്രതിയുടെ ജാമ്യഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. അതേസമയം ചാറ്റി ജിപിടി നൽകിയ വിവരങ്ങൾ കേസിന്റെ തുടർനടപടിയെയോ അന്തിമവിധിയെയോ സ്വാധീനിച്ചില്ലെന്നും ജസ്റ്റിസ് ചിക്താര ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.
ജസ്‍വീന്ദർ സിങ് എന്ന ജാസിയുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. പഞ്ചാബിലെ ലുധിയാന ഷിംലാപുരിയിൽ നടന്ന അതിക്രൂരമായ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയാണ് ഇയാൾ. ഇയാളും കൂട്ടാളികളും ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. ഇതുകൂടാതെ മറ്റ് രണ്ട് വധക്കേസുകളിൽ കൂടി പ്രതിയാണ് ജാസി. നിലവിൽ ഇയാൾ ജയിലിൽ കഴിയുകയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates