കാര്‍ഗോ ഏരിയയില്‍ തീ; ഡല്‍ഹി-ദോഹ വിമാനം കറാച്ചിയില്‍ ഇറക്കി

കാര്‍ഗോ ഏരിയയില്‍ പുക കണ്ടതിനെത്തുടര്‍ന്ന് കറാച്ചിയില്‍ ഇറക്കുകയായിരുന്നെന്ന് ഖത്തര്‍ എയര്‍വെയ്‌സ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍നിന്നു ദോഹയിലേക്കു പോയ ഖത്തര്‍ എയര്‍വെയ്‌സ് വിമാനം പാകിസ്ഥാനിലെ കറാച്ചിയിലേക്കു വഴിതിരിച്ചുവിട്ടു. വിമാനത്തിന്റെ കാര്‍ഗോ ഏരിയയില്‍ പുക കണ്ടതിനെത്തുടര്‍ന്ന് കറാച്ചിയില്‍ ഇറക്കുകയായിരുന്നെന്ന് ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു. 

പുലര്‍ച്ചെ 3.50നാണ് ന്യൂഡല്‍ഹിയില്‍നിന്ന് വിമാനം പുറപ്പെട്ടത്. നൂറിലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. 5.45ഓടെ വിമാനം കറാച്ചി വിമാനത്താവളത്തില്‍ ഇറക്കി. 7.15ന് ദോഹയില്‍ ഇറങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്.

ലാന്‍ഡിങ് സുരക്ഷിതമായിരുന്നുവെന്ന് ഖത്തര്‍ എയര്‍വെയ്‌സ് അറിയിച്ചു. യാത്രക്കാരെയെല്ലാം സുരക്ഷിതരായി പുറത്തിറക്കിയെന്നും കമ്പനിയുടെ അറിയിപ്പില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com