സ്പീക്കര്‍ സ്ഥാനത്തേക്ക് ഇതാദ്യമായി മത്സരം; കൊടിക്കുന്നില്‍ സുരേഷ് ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥി

സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇതുവരെ സ്പീക്കര്‍ സ്ഥാനത്തേക്ക് സമവായത്തോടെ തെരഞ്ഞെടുക്കുകയായിരുന്നു പതിവ്
loksabha speaker
കൊടിക്കുന്നിൽ സുരേഷ് ഫെയ്സ്ബുക്ക്
Updated on
1 min read

ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ പ്രതിപക്ഷമായ ഇന്ത്യാമുന്നണി. കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷ് ആണ് ഇന്ത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥി. കൊടിക്കുന്നില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യത്ത് ഇതാദ്യമായിട്ടാണ് ലോക്‌സഭ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരമുണ്ടാകുന്നത്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇതുവരെ സ്പീക്കര്‍ സ്ഥാനത്തേക്ക് സമവായത്തോടെ തെരഞ്ഞെടുക്കുകയായിരുന്നു പതിവ്. ഇത്തവണയും സ്പീക്കര്‍ സ്ഥാനത്തേക്ക് സമവായത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി തുടങ്ങിയവരുമായി ചര്‍ച്ച നടത്തി.

loksabha speaker
ഓം ബിര്‍ല എന്‍ഡിഎ സ്ഥാനാര്‍ത്ഥി, വീണ്ടും സ്പീക്കറാകും

എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് അനുവദിക്കുന്നതാണ് നാളിതുവരെ തുടര്‍ന്നു വന്നിട്ടുള്ള കീഴ് വഴക്കമെന്നും, അതിനാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇതിനു വഴങ്ങാന്‍ ബിജെപി തയ്യാറാകാത്തതോടെയാണ് ഇന്ത്യ മുന്നണി മത്സരിക്കാന്‍ തീരുമാനിച്ചത്. ബിജെപി നേതാവ് ഓം ബിര്‍ലയാണ് എന്‍ഡിഎയുടെ ലോക്‌സഭ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

K Sudhakaran, Mallikarjun Kharge
Delimitation bill: Centre proposes to increase Lok Sabha seats to 850 from 543
Cash-for-Ticket’ Allegations Rock Haryana Congress; FIR Registered in Delhi
congress flag
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com