മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പിനെ കുറിച്ച് രാഹുല്‍ ഗാന്ധി സംസാരിച്ചോയെന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്യാനാണ് പറഞ്ഞത്.
Raebareli Barber Shop Staff Talks Of Big Change After Rahul Gandhi's Visit
മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്എക്‌സ്‌
Updated on
1 min read

റായ്ബറേലി: രാഹുല്‍ ഗാന്ധി മുടി വെട്ടാനും താടി ട്രിം ചെയ്യാനുമായി എത്തിയ റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ ആളുകളുടെ വന്‍ തിരക്ക്. ബറേലിയിലെ ന്യൂ മുംബാ ദേവി ഹെയര്‍ കട്ടിങ് സലൂണിലെ ജീവനക്കാരനും ഉടമയുമായി മിഥുന്‍ തിങ്കളാഴ്ച ഷോപ്പിലെത്തിയ സെലിബ്രിറ്റിയെ കണ്ട് അക്ഷാരാര്‍ഥത്തില്‍ ഞെട്ടി. ' ഇത്രയും വലിയ നേതാവ് തന്റെ കടയിലേക്ക് വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല'- മിഥുന്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാഹുല്‍ എത്തിയതിന് പിന്നാലെ കടയില്‍ മുടി വെട്ടാനും ഷേവ് ചെയ്യാനുമായി എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായി ജീവനക്കാരന്‍ പറയുന്നു. പലരും ഫോണില്‍ വിളിച്ച് സമയം ബുക്ക് ചെയ്യുന്നതായും കടയുടമ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനെ കുറിച്ച് രാഹുല്‍ ഗാന്ധി സംസാരിച്ചോയെന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്യാനാണ് പറഞ്ഞത്. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ അഗ്നീവീര്‍ എടുത്തുകളയുമെന്നും അദ്ദേഹം പറഞ്ഞതായി ജീവനക്കാരന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കടയില്‍ പ്രദര്‍ശിപ്പിച്ച ഹെയര്‍ സ്റ്റൈലുകളെ കുറിച്ച് കടയുടമയോട് രാഹുല്‍ ചോദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളലില്‍ വൈറലായി. അരാണ് നിങ്ങളുടെ മുടി വെട്ടുന്നതെന്നും കടയുടമയോട് രാഹുല്‍ ചോദിച്ച് മനസിലാക്കി. ജോലി സമയത്തെക്കുറിച്ചും എവിടെനിന്നാണ് തൊഴില്‍ പഠിച്ചതെന്നും രാഹുല്‍ ചോദിച്ചു. കടയുടെ വാടക ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ചോദിച്ച രാഹുല്‍, മുടിക്ക് തീയിടുന്നത് കാണിക്കുന്ന വൈറല്‍ വീഡിയോയെയും കുറിച്ച് ചോദിക്കുകയും ചെയ്തു.

നേരത്തെ സോണിയാഗാന്ധി പ്രതിനിധീകരിച്ചിരുന്ന കോണ്‍ഗ്രസ് കോട്ടയായ റായ്ബറേലിയില്‍ മെയ് 20 നാണ് തെരഞ്ഞെടുപ്പ്. ബിജെപിയുടെ ദിനേഷ് പ്രതാപ് സിങ്ങാണ് രാഹുലിന്റെ എതിരാളി.

Raebareli Barber Shop Staff Talks Of Big Change After Rahul Gandhi's Visit
ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rahul Gandhi, Amit Shah
'Amit Shah ordered shooting of students': Rahul Gandhi'
rahul gandhi
Leopard Wanders Into Liquor Store In Rajasthan Town
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com