

ന്യൂഡല്‍ഹി: ആര്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആര്‍എസ്എസ് എന്നത് രാഷ്ട്രീയ സറണ്ടര്‍ സംഘമാണെന്നും നാഗ്പൂരില്‍ വ്യാജ ദേശീയത പ്രസംഗിക്കുന്നവര്‍ അമേരിക്കയില്‍ പ്രകടിപ്പിക്കുന്നത് സമ്പൂര്‍ണ വിധേയത്വമാണെന്നും രാം മാധവിലൂടെ ആര്‍എസ്എസിന്റെ യഥാര്‍ഥ മുഖം പുറത്തുവന്നുവെന്നും രാഹുല്‍ പറഞ്ഞു.
അമേരിക്കയില്‍ നടന്ന ഒരു ചടങ്ങില്‍ രാം മാധവ് സംസാരിക്കുന്ന വീഡിയോയെ ആസ്പദമാക്കിയായിരുന്നു രാഹുലിന്റെ പ്രതികരണം. ഇറാനില്‍ നിന്നും റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ ഇന്ത്യ സമ്മതിച്ചെന്നും, അമേരിക്ക ഏര്‍പ്പെടുത്തിയ ഉയര്‍ന്ന താരിഫുകള്‍ അംഗീകരിച്ചെന്നും മാധവ് വീഡിയോയില്‍ പറഞ്ഞിരുന്നു.
എന്നാല്‍, താന്‍ പറഞ്ഞ കാര്യങ്ങളില്‍ രാം മാധവ് ക്ഷമ ചോദിച്ചിരുന്നു. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്താന്‍ ഇന്ത്യ സമ്മതിച്ചിട്ടില്ലെന്നും ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ 50 ശതമാനം താരിഫിനെ ഇന്ത്യ ശക്തമായി എതിര്‍ത്തെന്നുമാണ് അദ്ദേഹം പിന്നീട് വിശദീകരിച്ചത്.
പ്രധാനമന്ത്രി മോദി വാഷിങ്ടണിന്റെ താളത്തിനൊത്ത് തുള്ളുകയാണെന്ന് കെസി വേണുഗോപാല്‍ എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. ഒരുകാലത്ത് യുഎസിന്റെ ഏഴാമത്തെ കപ്പല്‍പ്പട ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായിരുന്നു. ഇന്ത്യ അതിന് വഴങ്ങിയില്ല. ഇന്ന് ഒരു വിട്ടുവീഴ്ച ചെയ്ത പ്രധാനമന്ത്രി ഇന്ത്യയുടെ പരമാധികാരം യുഎസിന് കൈമാറിയ സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates