'കൊല്ലപ്പെടാൻ വേണ്ടിയാണ് അച്ഛന്റെ സുരക്ഷ മനഃപൂർവ്വം പിൻവലിച്ചത്'; ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി

'അമ്മേ, അച്ഛന്റെ സുരക്ഷയുടെ കാര്യത്തിൽ നമ്മൾ എന്തെങ്കിലും ചെയ്തില്ലെങ്കിൽ, വളരെ വേഗം അച്ഛന്റെ സംസ്കാര ചടങ്ങുകൾക്കായി എനിക്ക് മടങ്ങിവരേണ്ടി വരുമെന്ന് ഉറപ്പാണ്'
Rahul _Priyanka_Sonia
Rahul _Priyanka_SoniaX/ Rahul Gandhi
Edited By:
Updated on: 
2 min read

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചത് അദ്ദേഹം കൊല്ലപ്പെടാൻ വേണ്ടി മനഃപൂർവ്വം നടത്തിയ നീക്കമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പിതാവിനെ വധിക്കാനുള്ള സാഹചര്യം ബോധപൂർവ്വം സൃഷ്ടിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സോണിയ ഗാന്ധിയുടെ 'ബിലോംഗിംഗ്: എ ജേണി ഓഫ് ലവ്' എന്ന ഓർമ്മക്കുറിപ്പിനെക്കുറിച്ച് അമ്മയും സഹോദരി പ്രിയങ്ക ഗാന്ധി വദ്രയുമായി നടത്തിയ സംഭാഷണത്തിലാണ് രാഹുൽ ഗാന്ധി ഈ ഗുരുതര ആരോപണം ഉന്നയിച്ചത്.

Seven pillars surround the site of the blast at the Rajiv Gandhi Memorial.
Seven pillars surround the site of the blast at the Rajiv Gandhi Memorial.Photo | CC-by-sa PlaneMad/Wikimedia

പിതാവിന്റെ സുരക്ഷയെക്കുറിച്ച് താൻ നിരന്തരം ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും ഇക്കാര്യത്തിൽ അദ്ദേഹവുമായി തർക്കിച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. "അച്ഛൻ കൊല്ലപ്പെടാൻ വേണ്ടിയാണ് സുരക്ഷ പിൻവലിച്ചത്. അതൊരു അബദ്ധമായിരുന്നില്ല. അദ്ദേഹം കൊല്ലപ്പെടണമെന്ന ഉദ്ദേശ്യത്തോടെ മനഃപൂർവ്വം ചെയ്തതാണ്. അതിനുള്ള സാഹചര്യം സൃഷ്ടിക്കുകയായിരുന്നു," എക്സിൽ പങ്കുവെച്ച വിഡിയോയിൽ രാഹുൽ പറയുന്നു. "എന്താണ് നടക്കുന്നതെന്ന് വ്യക്തമായിരുന്നു. ഞാൻ അച്ഛനോടും അമ്മയോടും ഇക്കാര്യം പറഞ്ഞിരുന്നു. ഇതേച്ചൊല്ലി ഞാൻ അച്ഛനുമായി വഴക്കിടുകയും ചെയ്തു," അദ്ദേഹം കൂട്ടിച്ചേർത്തു.

ബിഹാർ പര്യടനവും കല്ലേറും ഓർത്തെടുത്ത് സോണിയ ഗാന്ധി

രാജീവ് ഗാന്ധി പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ബിഹാറിൽ നടത്തിയ ഒരു പര്യടനത്തെക്കുറിച്ച് സംഭാഷണത്തിനിടെ സോണിയ ഗാന്ധി ഓർത്തെടുത്തു. തുറന്ന ജീപ്പിൽ സഞ്ചരിച്ച രാജീവ് ഗാന്ധിക്ക് നേരെ അന്ന് കല്ലേറും പ്രതിഷേധവും ഉണ്ടായിരുന്നു. "ആദ്യമായി, അദ്ദേഹം ഒരു തുറന്ന ജീപ്പിലായിരുന്നു സഞ്ചരിച്ചത്. അദ്ദേഹത്തിനു നേരെ കല്ലുകളും പാറക്കഷണങ്ങളും എറിഞ്ഞു," സോണിയ ഗാന്ധി പറഞ്ഞു. എതിർകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തുന്ന നേതാക്കൾക്ക് ലഭിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും അവർ ആശങ്ക പങ്കുവെച്ചു.

ആ യാത്രയെ "അങ്ങേയറ്റം ഭയാനകമായ പര്യടനം" എന്നാണ് സോണിയ വിശേഷിപ്പിച്ചത്. പിതാവിനൊപ്പമുണ്ടായിരുന്ന രാഹുൽ ഗാന്ധി കല്ലേറിനും പ്രതിഷേധങ്ങൾക്കും സാക്ഷിയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ ശേഷം രാഹുൽ പ്രകടിപ്പിച്ച ഭയത്തെക്കുറിച്ചും സോണിയ വെളിപ്പെടുത്തി. "വീട്ടിൽ തിരിച്ചെത്തിയപ്പോൾ രാഹുൽ എന്നോട് പറഞ്ഞു, 'അമ്മേ, അച്ഛന്റെ സുരക്ഷയുടെ കാര്യത്തിൽ നമ്മൾ എന്തെങ്കിലും ചെയ്തില്ലെങ്കിൽ, വളരെ വേഗം അച്ഛന്റെ സംസ്കാര ചടങ്ങുകൾക്കായി എനിക്ക് മടങ്ങിവരേണ്ടി വരുമെന്ന് ഉറപ്പാണ്'," സോണിയ ഓർമ്മിച്ചു. ബിഹാർ യാത്രയോടെ തന്റെ ആശങ്കകൾ പാരമ്യത്തിലെത്തിയെന്നും അതിനുമുമ്പ് തന്നെ ഇക്കാര്യം താൻ ഉന്നയിച്ചിരുന്നുവെന്നും രാഹുൽ പ്രതികരിച്ചു.

Rajiv Gandhi's assassination in the infamous suicide bombing at Sriperumbudur
Rajiv Gandhi's assassination in the infamous suicide bombing at Sriperumbudur

'മുത്തശ്ശിയുടെ വധത്തിന് ശേഷം നീ വല്ലാതെ ഭയപ്പെട്ടിരുന്നു': പ്രിയങ്ക ഗാന്ധി

മുത്തശ്ശിയും മുൻ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയുടെ വധത്തിന് ശേഷം പിതാവിന്റെ സുരക്ഷയുടെ കാര്യത്തിൽ രാഹുൽ ഗാന്ധി അതീവ ജാഗ്രത പുലർത്തിയിരുന്നതായി പ്രിയങ്ക ഗാന്ധി ഓർത്തെടുത്തു. "മുത്തശ്ശിയുടെ കൊലപാതകത്തിന് ശേഷം അച്ഛന്റെ സുരക്ഷയെക്കുറിച്ച് നീ വല്ലാതെ ആശങ്കാകുലനായിരുന്നു," പ്രിയങ്ക രാഹുലിനോട് പറഞ്ഞു. വീടിന് ചുറ്റുമുള്ള മുള്ളുവേലികളും കാവൽക്കാർ ജാഗരൂകരാണോ എന്നും രാഹുൽ പരിശോധിക്കുമായിരുന്നുവെന്ന് പ്രിയങ്ക ഓർമ്മിച്ചു. അച്ഛന്റെ കാൽപ്പെരുമാറ്റം കേൾക്കുന്നത് വരെ താൻ ഉറങ്ങാറില്ലായിരുന്നുവെന്നും, രാഹുലിന്റെ ആശങ്കകൾ യുക്തിസഹമായിരുന്നെങ്കിൽ തന്റേത് വൈകാരികമായിരുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

രാഷ്ട്രീയ യാത്രയിൽ സോണിയ ഗാന്ധി നേരിട്ട കടുത്ത വിമർശനങ്ങളും വ്യക്തിഹത്യകളും സംഭാഷണത്തിൽ വിഷയമായി. നേരിട്ട വേദനാജനകമായ പല അനുഭവങ്ങളും അമ്മ പുസ്തകത്തിൽ എഴുതിയിട്ടില്ലെന്നും, അമ്മ ക്രൂരമായി ആക്രമിക്കപ്പെടുന്നതും അപമാനിക്കപ്പെടുന്നതും താൻ കണ്ടിട്ടുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Samdani Begam with Rajiv Gandhi moments before the assassination at Sriperumbudur. Dhanu, whose hair is adorned with jasmine flowers, is the belt bomber who killed Rajiv Gandhi in the explosion
Samdani Begam with Rajiv Gandhi moments before the assassination at Sriperumbudur. Dhanu, whose hair is adorned with jasmine flowers, is the belt bomber who killed Rajiv Gandhi in the explosion

രാജീവ് ഗാന്ധിയുടെ വധത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ സുരക്ഷ പിൻവലിച്ച വി.പി സിംഗ് സർക്കാരിന്റെ തീരുമാനത്തിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. തുടർന്ന് മുൻ പ്രധാനമന്ത്രിമാർക്കും കുടുംബത്തിനും 10 വർഷത്തേക്ക് എസ്.പി.ജി സുരക്ഷ നൽകുന്നതിനായി നിയമം ഭേദഗതി ചെയ്തു. മുൻ പ്രധാനമന്ത്രിമാർക്ക് സുരക്ഷ നൽകാൻ നിയമം ഭേദഗതി ചെയ്യുന്നതിലും പകരം മതിയായ സുരക്ഷ ഒരുക്കുന്നതിലും വിപി.സിംഗ് പരാജയപ്പെട്ടുവെന്ന് ജസ്റ്റിസ് എം.സി ജെയിൻ കമ്മീഷൻ റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ, എസ്.പി.ജി സുരക്ഷ പിൻവലിക്കാൻ സർക്കാർ ഉത്തരവിട്ടിട്ടില്ലെന്നും നിയമപരമായ കാലാവധി അവസാനിച്ചതാണെന്നുമായിരുന്നു വിപി സിംഗിന്റെ വിശദീകരണം.

Summary

Congress leader Rahul Gandhi alleged that former Prime Minister Rajiv Gandhi's security cover was deliberately removed to facilitate his assassination, speaking during a candid conversation with Sonia Gandhi and Priyanka Gandhi Vadra about Sonia's memoir, 'Belonging: A Journey of Love'.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER