രാഹുല്‍ ഗാന്ധി യുഎസിലേക്ക്; രാജ്യവിരുദ്ധ ശക്തികളുമായുള്ള കൂടിക്കാഴ്ചയാണോ ലക്ഷ്യമെന്ന് ബിജെപി

17ന് കൊളംബിയ സര്‍വകലാശാലയില്‍ നടക്കുന്ന സംവാദത്തിലും 18ന് ഷിക്കാഗോ സര്‍വകലാശാലയില്‍ പ്രൊഫ. റോബര്‍ട്ട് പേപ്പുമായുള്ള ആശയവിനിമയ പരിപാടിയിലും പങ്കെടുക്കും.
Rahul Gandhi
Rahul Gandhi
Edited By:
Updated on: 
1 min read

ന്യുഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി യുഎസ് സന്ദര്‍ശനത്തിനായി ഇന്ന് രാത്രി പുറപ്പെടും. അദ്ദേഹം നാളെയും മറ്റന്നാളും വിദ്യാര്‍ഥികളുമായി സംവദിക്കുമെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സാം പിത്രോദ വ്യക്തമാക്കി. 17ന് കൊളംബിയ സര്‍വകലാശാലയില്‍ നടക്കുന്ന സംവാദത്തിലും 18ന് ഷിക്കാഗോ സര്‍വകലാശാലയില്‍ പ്രൊഫ. റോബര്‍ട്ട് പേപ്പുമായുള്ള ആശയവിനിമയ പരിപാടിയിലും പങ്കെടുക്കും.

വിദ്യാര്‍ഥി സംവാദമാണോ രാജ്യവിരുദ്ധ ശക്തികളുമായുള്ള കൂടിക്കാഴ്ചയാണോ ലക്ഷ്യമിടുന്നതെന്ന് രാഹുല്‍ വ്യക്തമാക്കണമെന്ന് ബിജെപി വക്താവ് സുധാംശു ത്രിവേദി പറഞ്ഞു. വോട്ടുകൊള്ളയ്‌ക്കെതിരായ ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധ പരിപാടികള്‍ക്ക് ഇടവേള നല്‍കിയിരിക്കേയാണ് രാഹുലിന്റെ യുഎസ് സന്ദര്‍ശനം. പ്രതിഷേധങ്ങള്‍ക്കിടെ നേരത്തെ വിയറ്റ്‌നാമില്‍ പോയതും ബിജെപി വിമര്‍ശിച്ചിരുന്നു.

Summary

Rahul Gandhi visit US from Nov 16, address Columbia, Chicago universities

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rahul Gandhi
Rahul Gandhi addresses the INDIA bloc's 'Chalo Dilli' protest rally
rahul gandhi
Is Rahul Gandhi meeting his ‘chaos collaborators’? BJP takes a dig over his reported Vietnam visit
X

FOLLOW US

ON GOOGLE DISCOVER