അന്ന് രാഹുല്‍ പറഞ്ഞത് ശരിയായിരുന്നു; മോദിയെ ഉപദേശിച്ചത് ഓര്‍മ്മിപ്പിച്ച് ഗെഹ്‌ലോട്ട്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുല്‍ ഗാന്ധി നല്‍കിയ ഉപദേശം ഓര്‍മ്മിപ്പിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി
അന്ന് രാഹുല്‍ പറഞ്ഞത് ശരിയായിരുന്നു; മോദിയെ ഉപദേശിച്ചത് ഓര്‍മ്മിപ്പിച്ച് ഗെഹ്‌ലോട്ട്
Updated on: 
1 min read


ജയ്പുര്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുല്‍ ഗാന്ധി നല്‍കിയ ഉപദേശം ഓര്‍മ്മിപ്പിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ് ലോട്ട്. അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് രാഹുല്‍ഗാന്ധി മോദിയെ ഉപദേശിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഗെഹ്‌ലോട്ടിന്റെ പ്രതികരണം. രാഹുലിന്റെ ഉപദേശം വളരെ ശരിയായിരുന്നുവെന്ന് തെളിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. 

അമേരിക്കയിലെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടുന്നത് പ്രധാനമന്ത്രി മോദി ഒഴിവാക്കേണ്ടിയിരുന്നുവെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനോടും രാഹുല്‍ പറഞ്ഞിരുന്നു. രാഹുലിന്റെ ഉപദേശത്തിനും കോവിഡ് പ്രതിരോധം സംബന്ധിച്ച നിഗമനങ്ങള്‍ക്കും അന്ന് വലിയ ജനപിന്തുണയാണ് ലഭിച്ചത്. അദ്ദേഹം പറഞ്ഞത് ശരിയായിരുന്നുവെന്ന് ഇപ്പോള്‍ തെളിയിക്കപ്പെട്ടു- ഗെഹ്ലോട്ട് ചൂണ്ടിക്കാട്ടി. 

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വിജയാശംസകള്‍ നേര്‍ന്ന മോദിയുടെ നടപടിക്ക് എതിരെയായിരുന്നു രാഹുലിന്റെ പ്രതികരണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com