ഞൊടിയിടയില്‍ ഒന്നൊന്നായി പുഷ് അപ്പുകള്‍, അമ്പരന്ന് കുട്ടികള്‍, കൂട്ടിന് ഐക്കിഡോ; വീണ്ടും വിസ്മയിപ്പിച്ച് രാഹുല്‍ ( വീഡിയോ)

കടലില്‍ നീന്തി വിസ്മയിപ്പിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍മീഡിയയെ ഒരിക്കല്‍ കൂടി അമ്പരിപ്പിച്ച് മറ്റൊരു അഭ്യാസപ്രകടനം
വിദ്യാര്‍ഥിനിക്കൊപ്പം പുഷ് അപ്പ് എടുക്കുന്ന രാഹുല്‍/ എഎന്‍ഐ ചിത്രം
വിദ്യാര്‍ഥിനിക്കൊപ്പം പുഷ് അപ്പ് എടുക്കുന്ന രാഹുല്‍/ എഎന്‍ഐ ചിത്രം
Updated on
1 min read

ചെന്നൈ: കടലില്‍ നീന്തി വിസ്മയിപ്പിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍മീഡിയയെ ഒരിക്കല്‍ കൂടി അമ്പരിപ്പിച്ച് മറ്റൊരു അഭ്യാസപ്രകടനം.ഇത്തവണ സ്‌കൂള്‍ കുട്ടികള്‍ക്കിടയിലായിരുന്നു പ്രകടനം. സ്‌കൂള്‍ വിദ്യാര്‍ഥിനിക്കൊപ്പം പുഷ് അപ്പ് എടുത്താണ് വിദ്യാര്‍ഥികളുടെ മനംകവര്‍ന്നത്. ആയാസരഹിതമായായിരുന്നു രാഹുലിന്റെ പുഷ് അപ്പ് എടുക്കല്‍. 

തമിഴ്‌നാട്ടിലെ സെന്റ് ജോസ്ഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളെയാണ് രാഹുല്‍ കൈയിലെടുത്തത്. വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തുന്നതിനിടെയാണ് രാഹുലിന്റെ അഭ്യാസപ്രകടനം. വിദ്യാര്‍ഥിനിക്കൊപ്പമാണ് രാഹുല്‍ പുഷ് അപ്പ് എടുത്തത്. തുടര്‍ച്ചയായി അതിവേഗത്തില്‍ പുഷ് അപ്പ് എടുത്താണ് കുട്ടികളെ രാഹുല്‍ അമ്പരിപ്പിച്ചത്. അതിനിടെ കൂടെ പുഷ് അപ്പ് എടുത്ത വിദ്യാര്‍ഥിനിക്ക് ചില ടിപ്പുകള്‍ നല്‍കാനും രാഹുല്‍ മറന്നില്ല. ജപ്പാനീസ് ആയോധന കലയായ ഐക്കിഡോയുടെ ചില ഭാഗങ്ങള്‍ കാണിക്കാനും രാഹുല്‍ തയ്യാറായി.

രാഹുലിന് മുന്നില്‍ 15 പുഷ് അപ്പ് ചലഞ്ചാണ് വിദ്യാര്‍ഥിനി മുന്നോട്ടുവെച്ചത്. നിമിഷനേരം കൊണ്ട് 15ലധികം പുഷ് അപ്പ് എടുത്തതാണ് രാഹുല്‍ കുട്ടികളെ മനംകവര്‍ന്നത്. അതിനിടെ ഒരു കൈ കൊണ്ട് പുഷ് അപ്പ് എടുക്കാനും രാഹുല്‍ തയ്യാറായി. നേരത്തെ കുട്ടികളുമായി നൃത്തം ചെയ്യാനും രാഹുല്‍ സമയം കണ്ടെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com