'ഇപ്പോഴും വിദ്യാര്‍ഥി, ദിവസവും പുതിയ കാര്യം പഠിക്കുന്നു'; ജെന്‍-സി സ്റ്റൈല്‍ ഫ്രണ്ട്ഷിപ്പ് ഡേ ആശംസയുമായി രാഹുല്‍ ഗാന്ധി

തൊഴിലില്ലായ്മ, ചോദ്യപേപ്പര്‍ ചോര്‍ച്ച തുടങ്ങിയ വിഷയങ്ങളില്‍ മുന്‍പും രാഹുല്‍ ഗാന്ധി പ്രതികരിച്ചിട്ടുണ്ട്
രാഹുല്‍ ഗാന്ധി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം
രാഹുല്‍ ഗാന്ധി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രംInstagram/rahulgandhi
Updated on: 
1 min read

ന്യൂഡല്‍ഹി: ജെന്‍-സികളുടെ പ്രിയപ്പെട്ട 'ഫിംഗര്‍ ഹാര്‍ട്ട്' ആംഗ്യത്തിലൂടെ ഫ്രണ്ട്ഷിപ്പ് ഡേ ആശംസ പങ്കുവെച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കൊറിയന്‍ ഫിംഗര്‍ ഹാര്‍ട്ടിന്റെ അര്‍ഥം അടുത്തിടെയാണ് താന്‍ മനസ്സിലാക്കിയതെന്ന കുറിപ്പോടെയാണ് രാഹുലിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

'ഇപ്പോഴും ഒരു വിദ്യാര്‍ഥിയാണ്, ദിവസവും പുതിയ എന്തെങ്കിലും പഠിച്ചുകൊണ്ടിരിക്കുന്നു. ഇന്നത്തെ പാഠം: ഇന്ന് സൗഹൃദദിനമാണ്, കൂടാതെ ഈ ചിഹ്നം ഒരു ഹൃദയമാണ്. എല്ലാവര്‍ക്കും ഫ്രണ്ട്ഷിപ്പ് ഡേ ആശംസകള്‍. ഒരുപാട് സ്‌നേഹം!' -രാഹുല്‍ ഗാന്ധി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സോഷ്യല്‍ മീഡിയയിലൂടെയും സംവാദങ്ങളിലൂടെയും യുവാക്കളിലേക്കും ജെന്‍-സി തലമുറയിലേക്കും ഇറങ്ങിച്ചെല്ലാനുള്ള രാഹുല്‍ ഗാന്ധിയുടെ ശ്രമങ്ങളുടെ തുടര്‍ച്ചയായാണ് ഈ പോസ്റ്റ് വിലയിരുത്തപ്പെടുന്നത്. തൊഴിലില്ലായ്മ, ചോദ്യപേപ്പര്‍ ചോര്‍ച്ച തുടങ്ങിയ വിഷയങ്ങളില്‍ മുന്‍പും രാഹുല്‍ ഗാന്ധി പ്രതികരിച്ചിട്ടുണ്ട്.

രാഹുല്‍ ഗാന്ധി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം
100 ആഴ്ച ബോധവല്‍ക്കരണ പ്രചാരണം; 'നശാ മുക്ത യുവ അഭിയാന്‍' ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
രാഹുല്‍ ഗാന്ധി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം
'എല്ലാം അവസാനിച്ചെന്നാണ് കരുതിയത്, ഇത് രണ്ടാം ജന്മം; മോദി മഹാനായ മനുഷ്യന്‍'; വീണ്ടും പ്രതികരണവുമായി 15കാരി
രാഹുല്‍ ഗാന്ധി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം
അഭിജിത് ദീപ്‌കെ എങ്ങനെ യുഎസ് വിദ്യാഭ്യാസം നേടി, പിതാവിന്റെ സാമ്പത്തിക ഇടപാടിനെക്കുറിച്ച് അന്വേഷണം വേണം; ആവശ്യം ഉന്നയിച്ച് വിവരാവകാശ പ്രവര്‍ത്തകന്‍
Summary

'Still a student, learning every day': Rahul Gandhi's Gen Z-style Friendship Day wish

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER