രാജാ രവിവർമയുടെ 'യശോദയും കൃഷ്ണനും' വിറ്റു പോയത് റെക്കോർഡ് തുകയ്ക്ക്; 167 കോടി രൂപയ്ക്ക് സ്വന്തമാക്കി പൂനവാല; പൊതുജനങ്ങള്‍ക്ക് കാണാന്‍ സൗകര്യം

1901-ൽ രാജാ രവിവർമ വരച്ച ഓയിൽ പെയിൻ്റിങാണിത്.
Yashoda and Krishna
Raja Ravi Varma’s ‘Yashoda and Krishna’ Sells for Record ₹167.2 Crore at Auction.x
Updated on
1 min read

മുംബൈ: വിഖ്യാത ചിത്രകാരൻ രാജാ രവിവർമയുടെ 'യശോദയും കൃഷ്ണനും' ചിത്രം ലേലത്തിൽ വിറ്റു പോയത് റെക്കോർഡ് തുകയ്ക്ക്. മുംബൈയിൽ നടന്ന പുണ്ഡോൾസ് (Pundole’s) ലേലത്തിൽ 167.2 കോടി രൂപയ്ക്കാണ് ചിത്രം വിറ്റുപോയത്. 1901-ൽ രാജാ രവിവർമ വരച്ച ഓയിൽ പെയിൻ്റിങാണിത്. രവിവർമയുടെ ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്.

Yashoda and Krishna
ഏപ്രില്‍ മാസത്തെ റേഷന്‍ നാളെ മുതല്‍; മെയ് മാസത്തെ വിഹിതവും മുന്‍കൂറായി വാങ്ങാം

ഇന്ത്യയിലെ അതിസമ്പന്നരിൽ ഒരാളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ സൈറസ് പൂനവാലയാണ് ചിത്രം സ്വന്തമാക്കിയത്. 'രാജാ രവിവർമയുടെ ‘യശോദയും കൃഷ്ണനും’ എന്ന പ്രശസ്തമായ ചിത്രത്തെ സ്വന്തമാക്കാനും സംരക്ഷിക്കാനും അവസരം ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ചിത്രം പൊതുജനങ്ങൾക്ക് കാണാനായി വേണ്ട സൗകര്യങ്ങൾ ഒരുക്കും. അതിന് വേണ്ട നടപടികൾ ഉടൻ സ്വീകരിക്കും' സൈറസ് പൂനവാല പറഞ്ഞു.

Yashoda and Krishna
'വാരിയെല്ലുകൾ പൊട്ടിയ നിലയിൽ,ശരീരമാകെ മർദ്ദനമേറ്റ പാടുകൾ, ഡോക്ടറുടെ സംശയം വഴിത്തിരിവായി'

80 മുതൽ 120 കോടി രൂപ വരെയാണ് ലേലത്തിനുമുമ്പ് ചിത്രത്തിന് കണക്കാക്കിയിരുന്ന മൂല്യം. യശോദ പശുവിനെ കറക്കുന്നതും പിന്നിൽനിന്ന് പാൽപാത്രത്തിനായി കൈനീട്ടുന്ന ഉണ്ണിക്കൃഷ്ണനുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ഹൈന്ദവ പുരാണങ്ങളിലെ ശ്രീകൃഷ്ണനെയും യശോദയെയും കേന്ദ്രീകരിച്ചുള്ള ഈ ചിത്രം മാതൃവാത്സല്യത്തിന്റെ മനോഹരമായ ആവിഷ്കാരമാണ്.

Summary

Raja Ravi Varma’s ‘Yashoda and Krishna’ Sells for Record ₹167.2 Crore at Auction.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com