15കാരിയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്തു; കോണ്‍ഗ്രസ് എംഎല്‍എയുടെ മകനെതിരെ കേസ്; ലക്ഷങ്ങള്‍ തട്ടി

തന്റെ ജനപ്രീതി ഇഷ്ടപ്പെടാത്തവര്‍ കെട്ടിച്ചമച്ച കേസാണിതെന്ന് കോണ്‍ഗ്രസ് എംഎല്‍എ 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ജയ്പൂര്‍: 15കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ മകനും മറ്റ് നാലുപേര്‍ക്കുമെതിരെ പൊലീസ് കേസ് എടുത്തു. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. ആല്‍വാര്‍  ജില്ലയിലെ രാജ്ഗഡ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ജോഹാരി ലാല്‍മീണയുടെ മകന്‍ ദീപക് മീണയാണ് കേസിലെ പ്രധാനപ്രതി.

ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് 15 ലക്ഷം രൂപയും ആഭരണങ്ങളും തട്ടിയെടുത്ത കേസില്‍ അഞ്ച് പ്രതികളില്‍ ഒരാളായ വിവേക് ശര്‍മ്മയക്കെതിരെ കേസ് എടുത്തതായി മാണ്ഡവാര്‍ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ നാഥുലാല്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തതതെന്ന് പൊലീസ് പറഞ്ഞു.

തന്റെ ജനപ്രീതി ഇഷ്ടപ്പെടാത്തവര്‍ കെട്ടിച്ചമച്ച കേസാണിതെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് എംഎല്‍എ പറയുന്നത്. പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. 

2021 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. മന്ദവാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിക്കുള്ളിലെ ഹോട്ടലില്‍ കൊണ്ടുപോയി 10ാം ക്ലാസുകാരിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷത്തോളം ഭീഷണിപ്പെടുത്തി പണം തട്ടി. ഒടുവില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തുവന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com