ഇരുണ്ട നിറത്തിന്റെ പേരില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് തീകൊളുത്തി കൊന്നു; ഭര്‍ത്താവിന് വധശിക്ഷ

ഇരുണ്ട നിറത്തിന്റെ പേരില്‍ ശരീരത്തിലേക്ക് ആസിഡ് ഒഴിച്ച് ഭാര്യയെ തീകൊളുത്തി കൊന്ന കേസില്‍ യുവാവിന് വധശിക്ഷ
Man Pours Acid On Wife Due To Her Dark Complexion, Gets Death Penalty
Man Pours Acid On Wife Due To Her Dark Complexion, Gets Death Penaltyപ്രതീകാത്മക ചിത്രം
Updated on
1 min read

ജയ്പൂര്‍: ഇരുണ്ട നിറത്തിന്റെ പേരില്‍ ശരീരത്തിലേക്ക് ആസിഡ് ഒഴിച്ച് ഭാര്യയെ തീകൊളുത്തി കൊന്ന കേസില്‍ യുവാവിന് വധശിക്ഷ. ലക്ഷ്മി എന്ന യുവതിയെ കൊലപ്പെടുത്തിയ കേസില്‍ രാജസ്ഥാന്‍ സ്വദേശിയായ കിഷനാണ് കോടതി വധശിക്ഷ വിധിച്ചത്.

ഇരുണ്ട നിറത്തിന്റെയും അമിതഭാരത്തിന്റെയും പേരില്‍ ഭര്‍ത്താവ് യുവതിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ പതിവായി വഴക്കിട്ടിരുന്നു. ഒരു രാത്രി മരുന്നെന്ന് പറഞ്ഞ് ഭാര്യയ്ക്ക് കിഷന്‍ ആസിഡ് നല്‍കി. ശരീരത്തില്‍ മുഴുവന്‍ 'മരുന്ന്' പുരട്ടിയതോടെ ഒരു തരം ആസിഡിന്റെ ഗന്ധം വരുന്നെന്ന് യുവതി പറഞ്ഞു. എന്നാല്‍ കിഷന്‍ അത് ഗൗനിച്ചില്ല.

തുടര്‍ന്ന് ഇയാള്‍ ഒരു ചന്ദനത്തിരി കത്തിച്ച് യുവതിയുടെ വയറ്റില്‍ വെച്ചു. ഇതോടെ യുവതിയുടെ ശരീരത്തില്‍ തീ പടര്‍ന്നുപിടിച്ചു. യുവതിയുടെ ദേഹത്ത് തീ ആളിപ്പടരുന്നതിനിടെ ബാക്കിവന്ന 'മരുന്ന്' കൂടി ഇയാള്‍ ഭാര്യയുടെ ശരീരത്തിലേക്ക് ഒഴിച്ചു. ഇതോടെ യുവതിക്ക് മരണം സംഭവിച്ചു എന്നതാണ് കേസ്.

Man Pours Acid On Wife Due To Her Dark Complexion, Gets Death Penalty
മഴ ഒഴിഞ്ഞിട്ടില്ല, സെപ്തംബറിലും കനക്കും; മഴക്കെടുതി മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

പ്രതി ഇരുണ്ട നിറത്തിന്റെ പേരില്‍ ഭാര്യയെ അധിക്ഷേപിക്കാറുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതുകൊണ്ടാണ് യുവതിയുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ച് തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റാണ് യുവതി മരിച്ചതെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. ഇത്തരം കേസുകള്‍ ഇന്ന് ധാരാളമായി നടക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തിയ ജഡ്ജി, സമൂഹത്തില്‍ കോടതിയെക്കുറിച്ചുള്ള ഭയം നിലനിര്‍ത്തുന്നതിനായി പ്രതിക്ക് വധശിക്ഷ നല്‍കുന്നതായി വിധിയില്‍ പറയുന്നു.

Man Pours Acid On Wife Due To Her Dark Complexion, Gets Death Penalty
'അമിത് ഷായുടെ തലവെട്ടി മേശപ്പുറത്ത് വയ്ക്കണം'; വിവാദ പരാമര്‍ശത്തില്‍ മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസ്
Summary

Rajasthan Man Pours Acid On Wife Due To Her Dark Complexion, Gets Death Penalty

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com