

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിലിൽ കഴിയുന്ന പേരറിവാളന് 30 ദിവസത്തെ പരോൾ. പേരറിവാളന്റെ അമ്മ അർപുതാമ്മാളിന്റെ അപേക്ഷ പരിഗണിച്ചാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ 30 ദിവസത്തെ പരോൾ അനുവദിച്ചത്.
ജയിലിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പേരറിവാളന്റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് പരോൾ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് അർപുതാമ്മാൾ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയത്. കഴിഞ്ഞ വർഷം ഇതിന്റെ പേരിൽ പരോൾ അനുവദിച്ചതും അവർ ചൂണ്ടിക്കാണിച്ചിരുന്നു.
തമിഴ്നാട് ജയിൽ മാന്വൽ വ്യവസ്ഥ പ്രകാരമാണ് 30 ദിവസത്തെ സാധാരണ അവധി അനുവദിച്ചിരിക്കുന്നത്. 1991ൽ 19 വയസുള്ളപ്പോഴാണ് പേരറിവാളൻ അറസ്റ്റിലാവുന്നത്. എൽടിടി സൂത്രധാരനും രാജീവ് ഗാന്ധി വധത്തിലെ ഗൂഡാലോചനയിലെ പങ്കാളിയുമായിരുന്നു എന്ന ആരോപിച്ചായിരുന്നു അറസ്റ്റ്. വധശിക്ഷയായിരുന്നു ആദ്യം വിധിച്ചതെങ്കിലും 2014ൽ സുപ്രീംകോടതി ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates