എംപിയുടെ മകള്‍ ഓടിച്ച കാര്‍ ഇടിച്ച് നടപ്പാതയില്‍ കിടന്ന യുവാവ് മരിച്ചു; യുവതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു; വിവാദം

വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി ബീദ മസ്താന്‍ റാവുവിന്റെ മകള്‍ മാധുരി ഓടിച്ച കാര്‍ ഇടിച്ചാണ് യുവാവ് മരിച്ചത്
Rajya Sabha MP's Daughter Runs BMW Over Man Sleeping On Pavement, Gets Bail
എംപിയുടെ മകള്‍ മാധുരി- കാര്‍ ഇടിച്ച് മരിച്ച സൂര്യഎക്‌സ്‌
Updated on
1 min read

ചെന്നൈ: രാജ്യസഭാ എംപിയുടെ മകള്‍ ഓടിച്ച കാര്‍ ഇടിച്ച് യുവാവ് മരിച്ചു. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി ബീദ മസ്താന്‍ റാവുവിന്റെ മകള്‍ മാധുരിയാണ് കാര്‍ ഓടിച്ചത്. പൊലീസ് അറസ്റ്റ് ചെയ്ത മാധുരിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത് വിവാദമായി.

ചെന്നൈയിലെ നടപ്പാതയില്‍ ഉറങ്ങുകയായിരുന്ന 24 കാരന്‍ സൂര്യയാണ് മരിച്ചത്. ഉറങ്ങുകയായിരുന്ന സൂര്യയുടെ ശരീരത്തിലൂടെ ബിഎംഡബ്ല്യു കാര്‍ കയറി ഇറങ്ങുകയായിരുന്നു. അപകടം ഉണ്ടായ ഉടനെ എംപിയുടെ മകള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്ത് ആള്‍ക്കൂട്ടത്തോട് തര്‍ക്കിക്കുകയും ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നാട്ടുകാര്‍ ഉടന്‍ സൂര്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എട്ടുമാസം മുന്‍പായിരുന്നു സൂര്യയുടെ വിവാഹം. കാര്‍ ഓടിച്ചവര്‍ക്കെതിരെ കര്‍ശനനടപടി വേണമെന്ന് സൂര്യയുടെ ബുന്ധുക്കള്‍ ആവശ്യപ്പെട്ടു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കാര്‍ ബിഎംആര്‍ ഗ്രൂപ്പിന്റെതാണെന്നും രജിസ്‌ട്രേഷന്‍ പുതുച്ചേരിയിലാണെന്നും കണ്ടെത്തി. മാധുരിയെ അറസ്റ്റ് ചെയ്‌തെങ്കിലും പൊലീസ് സ്റ്റേഷനില്‍ നിന്ന് തന്നെ ജാമ്യം ലഭിച്ചു.

Rajya Sabha MP's Daughter Runs BMW Over Man Sleeping On Pavement, Gets Bail
പ്രണയപ്പക; പട്ടാപ്പകല്‍ നടുറോഡില്‍ കാമുകിയെ സ്പാനര്‍ കൊണ്ട് തലയ്ക്കടിച്ചുകൊന്നു; കാഴ്ചക്കാരായി നാട്ടുകാര്‍; യുവാവ് അറസ്റ്റില്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com