'പര്‍ദ ധരിച്ചാല്‍ സൗന്ദര്യം മൂടിവെക്കാം; രാജ്യത്ത് ബലാത്സംഗങ്ങള്‍ കുറയുമെന്ന്' കോണ്‍ഗ്രസ് നേതാവ്

കര്‍ണാടകയിലെ ഹിജാബ് വിവാദം തുടരുന്നതിനിടെ വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് സമീര്‍ അഹമ്മദ്.
കോണ്‍ഗ്രസ് നേതാവ് സമീര്‍ അഹമ്മദ്
കോണ്‍ഗ്രസ് നേതാവ് സമീര്‍ അഹമ്മദ്
Updated on
1 min read

ബംഗളുരു: കര്‍ണാടകയിലെ ഹിജാബ് വിവാദം തുടരുന്നതിനിടെ വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് സമീര്‍ അഹമ്മദ്. രാജ്യത്ത് ഇത്രയധികം ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പര്‍ദയും മുഖാവരണവും ധരിക്കാത്തതാണെന്ന് സമീറിന്റെ വാക്കുകള്‍. പര്‍ദ ധരിക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് അവരുടെ സൗന്ദര്യം മൂടിവെക്കാന്‍ കഴിയുമന്നും അപ്പോള്‍ രാജ്യത്ത് ബലാത്സംഗങ്ങളുടെ എണ്ണം കുറയുമെന്നും കോണ്‍ഗ്രസ് നേതാവ് പറയുന്നു. 

പെണ്‍കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ അവരുടെ സൗന്ദര്യം മറച്ചുവെക്കുക എന്നതാണ് ഹിജാബിന്റെ ഉദ്ദേശ്യം. അവരുടെ സൗന്ദര്യം പുറത്തുകാണാന്‍ പാടില്ല. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ബലാത്സംഗം നടക്കുന്ന രാജ്യമാണ് ഇന്ത്യ. അത് സ്ത്രീകള്‍ പര്‍ദ ധരിക്കാത്തതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയുടെ ചില പ്രദേശങ്ങിലെ ഹൈസ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷങ്ങള്‍ ഉടലെടുത്ത പശ്ചാത്തലത്തിലായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com