രത്തൻ ടാറ്റയുടെ 10,000 കോടിയുടെ സ്വത്തില്‍ ഒരു പങ്ക്, പ്രിയപ്പെട്ട നായ ടിറ്റോയ്ക്ക്; ശന്തനുവിനും കരുതൽ

ദീർഘ കാലം രത്തൻ ടാറ്റയുടെ പാചകക്കാരൻ, ചേർത്തു നിർത്തി സുബ്ബയ്യയേയും
Ratan Tata includes pet dog Tito
രത്തന്‍ ടാറ്റയും അദ്ദേഹത്തിന്‍റെ വളര്‍ത്തു നായ ടിറ്റോയുംഎക്സ്
Updated on
2 min read

പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ രത്തൻ ടാറ്റയുടെ വിയോഗത്തിനു പിന്നാലെ അദ്ദേഹത്തിന്‍റെ സ്വത്തു വകകൾ സംബന്ധിച്ച ചർച്ചകളും ഉയർന്നിരുന്നു. പതിനായിരം കോടിയോളം രൂപയുടെ സ്വത്തുക്കൾ അദ്ദേഹത്തിനുണ്ടെന്നും ഇത് ആർക്കു ലഭിക്കുമെന്നുമായിരുന്നു ചർച്ചകൾ. മരിക്കും മുൻപ് തന്നെ അദ്ദേഹം വിൽപത്രം തയ്യാറാക്കുകയും ചെയ്തിരുന്നു.

ആർക്കെല്ലാം എന്തൊക്കെ നൽകണമെന്നു കൃത്യമായ തീരുമാനം അദ്ദേഹം മുൻകൂട്ടി തന്നെ ഉറപ്പിച്ചിട്ടുണ്ട്. ആലി ബാഗിലെ 2000 ചതുരശ്രയടി വിസ്തൃതിയുള്ള ബീച്ച് ബംഗ്ലാവ്, ജൂഹു താര റോഡിലെ ഇരുനില കെട്ടിടം, 350 കോടി രൂപയ്ക്ക് മുകളിലുള്ള സ്ഥിര നിക്ഷേപം, ടാറ്റ സൺസിലെ 0.83 ശതമാനം ഓഹരി എന്നിവയാണ് സ്വത്തു വകകൾ. വിൽപത്രം നടപ്പിൽ വരുന്നതിനായുള്ള നിയമ നടപടികൾക്ക് മാസങ്ങൾ വേണ്ടി വരും.

സ്വത്തിന്‍റെ ഒരു ഭാഗം അദ്ദേഹത്തിന്‍റെ അരുമയായ ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട ടിറ്റോ എന്ന നായയ്ക്ക് മികച്ച പരിചരണം ഉറപ്പാക്കാനായി നീക്കി വച്ചിട്ടുണ്ട്. ആറ് വർഷങ്ങൾക്ക് മുൻപാണ് അദ്ദേഹം ടിറ്റോയെ ദത്തെടുത്തത്. രാജൻ ഷാ എന്നയാൾക്കാണ് നായയെ സംരക്ഷിക്കാനുള്ള ചുമതല. നായയ്ക്ക് സ്വത്തിന്‍റെ പങ്ക് എഴുതി വയ്ക്കുന്നത് വിദേശ രാജ്യങ്ങളിൽ സാധാരണമാണ്. എന്നാൽ ഇന്ത്യയിൽ വളരെ അപൂർവമാണ്.

ദീർഘ കാലമായി രത്തൻ ടാറ്റയുടെ പാചകക്കാരനായി ജോലി ചെയ്യുന്ന സുബ്ബയ്യയ്ക്കാണ് സ്വത്തിലെ ഒരു പങ്ക്. 30 വർഷത്തിലധികമായി അദ്ദേഹത്തിൻറെ പചകക്കാരനാണ് സുബ്ബയ്യ. ഉറ്റ സുഹൃത്തും സന്തത സഹചാരിയുമായ ശന്തനു നായിഡുവിനോടും രത്തന്‍റെ കരുതലുണ്ട്. വിദേശ പഠനത്തിനായി ശന്തനുവെടുത്ത വായ്പ എഴുതി തള്ളമെന്ന് അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.

ടാറ്റ സൺസിലെ അദ്ദേഹത്തിന്‍റെ ഓഹരികൾ രത്തൻ ടാറ്റ എൻ‍ഡോവ്മെൻറ് ഫൗണ്ടേഷനിലേക്കു മാറ്റും. ടാറ്റ സൺസ് തലവൻ എൻ ചന്ദ്രശേരൻ എൻഡോവ്മെൻറ് ഫൗണ്ടേഷൻ തലപ്പത്തേക്കു വരും. ടാറ്റ ഗ്രൂപ്പിലെ മറ്റു കമ്പനികളിലുള്ള രത്തൻറെ ഓഹരികളും എൻഡോവ്മെൻറ് ഫൗണ്ടഷനിലേക്കു മാറ്റും. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കമ്പനിയായാണ് രത്തൻ ടാറ്റ എൻ‍‍ഡോവ്മെൻറ് ഫൗണ്ടേഷൻ 2022ൽ രജിസ്റ്റർ ചെയ്തത്.

അവസാന കാലം വരെ അദ്ദേഹം താമസിച്ചത് കൊളാബയിലെ ഹലേകൈ വസതിയിലാണ്. ഈ വസതി ടാറ്റ സൺസിന്‍റെ തന്നെ ഇവാർട് ഇൻവെസ്റ്റ്മെന്‍റസിനു ലഭിക്കും. ഈ വസതി എന്തു ചെയ്യണമെന്നും അവർക്കു തന്നെ തീരുമാനിക്കാം. ഈ വസതിയും ആലിബാഗിലുള്ള മറ്റൊരു വസതിയും രത്തൻ തന്നെയാണ് രൂപകൽപ്പന ചെയ്തത്. ആലിബഗിലെ വസതിയുടെ കാര്യത്തിൽ തീരുമാനം ആയില്ല.

ജുഹുവിലും അദ്ദേഹത്തിനു വസതിയുണ്ട്. കടലിനഭിമുഖമായി നിൽക്കുന്ന ഈ വീട് 20 വർഷമായി അടച്ചിട്ടിരിക്കുകയാണ്. ഇതിൽ സഹോദരൻ ജമ്മി, അർധ സഹോദരൻ നോയൽ, വളർത്തമ്മ സിമോൺ ടാറ്റ എന്നിവർക്കു അവകാശമുണ്ട്. ഈ വസതി വിറ്റേക്കുമെന്നു റിപ്പോർട്ടുകളുണ്ട്. സ്വത്തിലെ പ്രധാന പങ്ക് സഹോദരൻ ജമ്മി, അർധ സഹോദരിമാരായ ഷിറീൻ, ‍ഡിയന്ന ജെജീഭോയ് എന്നിവർക്കാകും ലഭിക്കുക.

ആഡംബര കാറുകൾ ഉൾപ്പെടെ 30ഓളം കാറുകളുടെ ശേഖരമുണ്ട് രത്തന്. ഇതെല്ലാം കൊളാബയിലെ വീട്ടിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവ ലേലത്തിൽ വിൽക്കാനോ, പുനെയിലെ മ്യൂസിയത്തിലേക്ക് മാറ്റാനോ ആണ് ആലോചന. അദ്ദേഹത്തിനു ലഭിച്ച പുരസ്കാരങ്ങളും മ്യൂസിയത്തിലേക്ക് സംഭാവന നൽകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com