റെക്കോര്‍ഡ് പോളിങ്, 90 ന് അരികെ; പുതുച്ചേരിയില്‍ പുതുചരിത്രം

Record turnout, close to 90; new history in Puducherry
പുതുച്ചേരിയിലെ വോട്ടര്‍മാര്‍
Updated on
1 min read

പുതുച്ചേര: പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിങ്. 8 മണി വരെയുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം, കേന്ദ്രഭരണ പ്രദേശത്ത് 89.87% ശതമാനമാണ് പോളിങ്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങാണിത്.

2011-ല്‍ രേഖപ്പെടുത്തിയ 85.57% ആയിരുന്നു പുതുച്ചേരിയിലെ ഇതിനുമുമ്പത്തെ ഉയര്‍ന്ന പോളിങ് ശതമാനം.തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കു പ്രകാരം പ്രകാരം ജില്ലാടിസ്ഥാനത്തില്‍, പുതുച്ചേരിയിലെ 25 മണ്ഡലങ്ങളില്‍ 14 മണ്ഡലങ്ങളില്‍ പോളിങ് 90 കടന്നു. കാരയ്ക്കലിലെ അഞ്ച് മണ്ഡലങ്ങളില്‍ എല്ലായിടത്തും പോളിങ് 85 ശതമാനം കടന്നു.

Record turnout, close to 90; new history in Puducherry
പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം സ്ത്രീ സംവരണം; നാരീശക്തി വന്ദൻ അഭിയാൻ ഭേദഗതി ബില്ലിന് അം​ഗീകാരം

മണ്ഡലതലത്തില്‍ നോക്കിയാല്‍ പുതുച്ചേരിയിലെ ഓസ്ഡു മണ്ഡലത്തിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് 94.39%. കേരളത്തിലെ പുതുച്ചേരിയുടെ ഭാഗമായ മാഹിയിലാണ് 30 മണ്ഡലങ്ങളില്‍ വെച്ച് ഏറ്റവും കുറഞ്ഞ പോളിങ് (77.41%) രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷങ്ങളിലെ പോളിങ് ശതമാനം ഇങ്ങനെ- 2021-ല്‍ 82.2%, 2016-ല്‍ 84.03%, 2011-ല്‍ 85.52%, 2006-ല്‍ 85.46%, 2001-ല്‍ 72.61% എന്നിങ്ങനെയാണ് മുന്‍ വര്‍ഷങ്ങളിലെ പോളിങ് ശതമാനം. വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിച്ചു.

Summary

Record turnout, close to 90; new history in Puducherry

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com