ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു

കര്‍ണാടക ബെലഗാവിയില്‍ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു
Refrigerator blast kills four in Belagavi
Refrigerator blast kills four in Belagaviപ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

ബംഗളൂരു: കര്‍ണാടക ബെലഗാവിയില്‍ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു. ചവത്ഗള്ളിയിലെ വീട്ടില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്നാണ് അത്യാഹിതം സംഭവിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ച രാത്രിയിലാണ് സംഭവം. വീടിനുള്ളില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് തീ വേഗത്തില്‍ ആളിപ്പടരുകയായിരുന്നു. നാലുപേര്‍ക്കും രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗജാനന്‍ ദാമോണ്‍ (65), റോഷന്‍ (21), ശാരദ (45), ഭാരതി (50) എന്നിവരാണ് മരിച്ചത്. മാര്‍ക്കറ്റ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.

Refrigerator blast kills four in Belagavi
കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി
Refrigerator blast kills four in Belagavi
നന്ദിഗ്രാം വീണ്ടും തൃണമൂലിനെ തുണയ്ക്കുമോ? ; മമത അവതരിപ്പിക്കുന്ന പുതുമുഖം; ആരാണ് സഞ്ചിത പ്രധാന്‍?
Summary

Refrigerator blast kills four in Belagavi, two critically injured

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com