

അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഗുജറാത്തില്‍ ആരംഭിക്കുന്നു. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ആണ് ഗുജറാത്തിലെ ജാംനഗറിലാണു മൃഗശാല തുടങ്ങുന്നത്. ഇന്ത്യയിലെയും ലോകത്തിലെയും നൂറ് കണക്കിന് ഇനങ്ങളില്‍പെട്ട മൃഗങ്ങളും പക്ഷികളും ഉരഗങ്ങളും ഇവിടെയുണ്ടാകുമെന്നാണ് അവകാശവാദം.
മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനിയാണു മൃഗശാലയുടെ അമരക്കാരന്‍. ജാംനഗര്‍ മോട്ടി ഖാവിയിലെ റിഫൈനറി പ്രൊജക്ടിന് അരികിലായി 280 ഏക്കറിലാണു മൃഗശാല ഒരുക്കുക.'ഗ്രീന്‍സ് സുവോളജിക്കല്‍, റസ്‌ക്യു ആന്‍ഡ് റിഹാബിലിറ്റേഷന്‍ കിങ്ഡം' എന്നാകും പദ്ധതിയുടെ പേര്. ആവശ്യമായ എല്ലാ രേഖകളും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍നിന്നു ലഭിച്ചതായി ആര്‍ഐഎല്‍ ഡയറക്ടര്‍ പരിമള്‍ നത്വാനി പറഞ്ഞു. ഫോറസ്റ്റ് ഇന്ത്യ, ഫ്രോഗ് ഹൗസ്, ഇന്‍സെക്ട് ലൈഫ്, ഡ്രാഗണ്‍സ് ലാന്‍ഡ്, എക്‌സോട്ടിക് ഐലന്‍ഡ്, അക്വാട്ടിക് കിങ്ഡം തുടങ്ങിയ വിഭാഗങ്ങള്‍ മൃഗശാലയിലുണ്ടാകും.
സ്വകാര്യ മേഖലയില്‍ മൃഗശാല എന്നത് രാജ്യത്ത് പുതിയതല്ലെന്നും കൊല്‍ക്കത്തയിലെ സുവോളജിക്കല്‍ ഗാര്‍ഡന്‍ നേരത്തെയുണ്ടെന്നും വനം പരിസ്ഥിതി മന്ത്രാലയം അഡിഷനല്‍ ഡയറക്ടര്‍ജനറല്‍ സൗമിത്ര ദാസ്ഗുപ്ത പറഞ്ഞു. റിലയന്‍സിനു വന്യജീവി സംരക്ഷണത്തില്‍ താല്‍പര്യവും അഭിനിവേശവുമുണ്ടെന്നതു നേരത്തെ അറിയാം. വന്യജീവി സംരക്ഷണത്തില്‍ സ്വകാര്യ പങ്കാളിത്തത്തിന്റെ ഉത്തമ മാതൃകയായി ഈ മൃഗശാല മാറുമെന്നാണു കരുതുന്നതെന്നും സൗമിത്ര ദാസ്ഗുപ്ത പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates