supreme court
സുപ്രീംകോടതി/supreme courtഫയൽ

സിവില്‍ തര്‍ക്ക കേസില്‍ ക്രിമിനല്‍ നടപടി; അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെയുള്ള നിരീക്ഷണങ്ങള്‍ റദ്ദാക്കി സുപ്രീംകോടതി

സിവില്‍ തര്‍ക്ക കേസുകളില്‍ ക്രിമിനല്‍ നടപടിക്രമങ്ങള്‍ അനുവദിക്കാനാവില്ലെന്നും അത് നിയമപ്രക്രിയയുടെ ദുരുപയോഗത്തിന് തുല്യമാകുമെന്നും ജസ്റ്റിസ് ജെ ബി പര്‍ദിവാലയും ആര്‍ മഹാദേവനും അടങ്ങുന്ന ബെഞ്ച് ഓഗസ്റ്റ് 4ന് നിരീക്ഷിച്ചു
Published on

ന്യൂഡല്‍ഹി: സിവില്‍ തര്‍ക്ക കേസില്‍ ക്രിമിനല്‍ നടപടികള്‍ അനുവദിച്ചതിന് അലഹബാദ് ഹൈക്കോടതി ജഡ്ജി പ്രശാന്ത് കുമാറിനെതിരായ നിരീക്ഷണങ്ങള്‍ റദ്ദാക്കി സുപ്രീംകോടതി. ചീഫ് ജസ്റ്റിസിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് നടപടി. ജഡ്ജിയെ അപമാനിക്കുകയോ അധിക്ഷേപിക്കുകയോ ആയിരുന്നില്ല ബെഞ്ചിന്റെ നിരീക്ഷണങ്ങളെന്നും സുപ്രീംകോടതി വ്യക്തമാക്കി.

സിവില്‍ തര്‍ക്ക കേസുകളില്‍ ക്രിമിനല്‍ നടപടിക്രമങ്ങള്‍ അനുവദിക്കാനാവില്ലെന്നും അത് നിയമപ്രക്രിയയുടെ ദുരുപയോഗത്തിന് തുല്യമാകുമെന്നും ജസ്റ്റിസ് ജെ ബി പര്‍ദിവാലയും ആര്‍ മഹാദേവനും അടങ്ങുന്ന ബെഞ്ച് ഓഗസ്റ്റ് 4ന് നിരീക്ഷിച്ചു. ഹൈക്കോടതിയിലെ പരിചയസമ്പന്നനായ ഒരു മുതിര്‍ന്ന ജഡ്ജി ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചില്‍ ഇരിക്കാന്‍ അനുവദിക്കുമെന്നാണ് സുപ്രീംകോടതി ഉത്തരവില്‍ പറയുന്നത്. ജുഡീഷ്യറിയുടെ അന്തസ് നിലനിര്‍ത്തുന്നത് ഉറപ്പാക്കുന്നതിനാണ് ഈ നിരീക്ഷണങ്ങളെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഉത്തരവില്‍ പറഞ്ഞതെല്ലാം ഈ രാജ്യത്തെ ജനങ്ങളുടെ മനസില്‍ മൊത്തതില്‍ ജുഡീഷ്യറിയുടെ അന്തസും അധികാരവും ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണെന്നും ബെഞ്ച് വ്യക്തമാക്കി. ബന്ധപ്പെട്ട ജഡ്ജിയെ അപമാനിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുക എന്നതല്ല തങ്ങളുടെ ഉദ്ദേശമെന്നും ബെഞ്ച് വ്യക്തമാക്കി. അങ്ങനെ ചെയ്യുന്നതിനെക്കുറിച്ച് തങ്ങള്‍ ചിന്തിക്കുന്നതുപോലുമില്ലെന്ന് ജഡ്ജിമാര്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി വിഷയം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നിരീക്ഷണങ്ങള്‍ മാറ്റുന്നതെന്ന് ബെഞ്ച് നിരീക്ഷിച്ചു.

വാണിജ്യ ഇടപാട് കേസുമായി ബന്ധപ്പെട്ടുള്ള സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം എസ് ശിഖര്‍ കെമിക്കല്‍സ് എന്ന സ്ഥാപനം സമര്‍പ്പിച്ച അപേക്ഷ തള്ളിയ അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെയുള്ള അപ്പീല്‍ പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം. ലളിത ടെക്സ്റ്റൈല്‍സും എം എസ് ശിഖര്‍ കെമിക്കല്‍സും തമ്മിലുള്ള ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ടാണ് കേസ്. നൂല് വാങ്ങിയതില്‍ മുഴുവന്‍ തുകയും നല്‍കാത്തതിനാല്‍ ലളിത ടെക്സ്‌റ്റൈല്‍സ് ശിഖര്‍കെമിക്കല്‍സിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തുകയും അപേക്ഷകനെതിരെ മജിസ്റ്റീരിയല്‍ കോടതി സമന്‍സ് അയയ്ക്കുകയും ചെയ്തു. തര്‍ക്കം പൂര്‍ണമായും സിവില്‍ സ്വഭാവമുള്ളതാണെന്ന് വാദിച്ചു കൊണ്ട് കമ്പനി, കീഴ്ക്കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളുകയാണുണ്ടായത്.

ഈ കേസില്‍ ഹൈക്കോടതി സ്വീകരിച്ച നിലപാട് ഞെട്ടിക്കുന്നതാണെന്നായിരുന്നു കേസ് പരിഗണിച്ച സുപ്രീംകോടതി ബെഞ്ചിന്റെ നിരീക്ഷണം. സിവില്‍ കേസുകളില്‍ പരാതിക്കാരന് ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാന്‍ അനുവാദം നല്‍കാന്‍ കഴിയില്ലെന്നും അത് നിയമപ്രക്രിയയുടെ ദുരുപയോഗത്തിന് തുല്യമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. പരാതിക്കാരന്‍ സിവില്‍ കേസ് നടത്തി തുക വീണ്ടെടുക്കാന്‍ ഗണ്യമായ സമയമെടുക്കുമെന്നും അതിനാല്‍ ക്രിമിനല്‍ നടപടി ന്യായീകരിക്കാനാവുന്നതാണെന്നുമാണ് ഹൈക്കോടതി ഉത്തരവിലെ പരാമര്‍ശം. മറ്റേതെങ്കിലും ജഡ്ജിയെ ഏല്‍പ്പിക്കാനുമായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം.

Summary

Remarks against Allahabad HC judge: SC deletes observations after CJI intervenes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com