15 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 1200 രൂപയും 3 മണിക്കൂറും; ബെംഗളൂരുവിലെ അധിക ചാര്‍ജിനെതിരെ യുവതി, വിഡിയോ വൈറല്‍

സുഹൃത്ത് വീട്ടിലെത്താന്‍ 3 മണിക്കൂറാണ് എടുത്തത്. ഓട്ടോ ഡ്രൈവര്‍ വഴിയില്‍ ഇറക്കിവിടാതിരിക്കാന്‍ 1200 രൂപ കൊടുക്കേണ്ടിവന്നതായും യുവതി.
Woman against extra charges in Bengaluru
സന്യ വീഡിയോയില്‍ നിന്ന്‌Instagram
Updated on
1 min read

ബെംഗളൂരു : ബെംഗളൂരുവിലെ ഓട്ടേകള്‍ അധികചാര്‍ജ് ഈടാക്കുന്നതിനെതിരെ യുവതി. മഴക്കാലത്ത് 15 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 1200 രൂപയാണ് ഓട്ടോ ഡ്രൈവര്‍ ഈടാക്കിയതെന്ന് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ സന്യ സിങ്ങ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. മഴ പെയ്താല്‍ പിന്നെ വണ്ടികിട്ടാനില്ലെന്നും മൂന്നുമണിക്കൂര്‍ സുഹൃത്ത് ട്രാഫിക്കില്‍ പെട്ടുപോയെന്നും സന്യ പറഞ്ഞു.

"ബെംഗളൂരുവില്‍ ഞാനിത് പ്രതീക്ഷിച്ചില്ല. എന്റെ സുഹൃത്ത് 15 കിലോമീറ്റര്‍ യാത്രയ്ക്ക് 1200 രൂപയാണ് ഡ്രൈവര്‍ക്ക് നല്‍കിയത്. ആ കാശിനു ഞങ്ങള്‍ക്ക് രണ്ടുതവണ വീട്ടിലേക്കുവേണ്ട സാധനങ്ങള്‍ വാങ്ങിക്കാം. മഴക്കാലമായതുകൊണ്ടാണ് ഇത്രയും ചാര്‍ജ് ഈടാക്കുന്നത്.

Woman against extra charges in Bengaluru
ഡിഎംകെ ബന്ധം വിട്ടു, ടിവികെയെ പിന്തുണച്ച് കോണ്‍ഗ്രസ്; പുറത്തു നിന്നും പിന്തുണയ്ക്കാന്‍ എഐഎഡിഎംകെയും

കോളേജില്‍ അഡ്മിഷന്‍ നേടുന്നതിനേക്കാള്‍ പ്രയാസമാണ് ഒരു റൈഡ് ബുക്ക് ചെയ്യാന്‍. സുഹൃത്ത് വീട്ടിലെത്താന്‍ 3 മണിക്കൂറാണ് എടുത്തത്. ഓട്ടോ ഡ്രൈവര്‍ വഴിയില്‍ ഇറക്കിവിടാതിരിക്കാന്‍ 1200 രൂപ കൊടുക്കേണ്ടിവന്നു. മഴക്കാലത്ത് ട്രാഫിക്കും ഓട്ടോ ചാര്‍ജും കൂടുതലാണ്" : സന്യ വീഡിയോയില്‍ പറഞ്ഞു.

Woman against extra charges in Bengaluru
കെസി അതികായന്‍, തെരഞ്ഞെടുപ്പ് വിജയത്തിന്റെ ശില്‍പ്പി, സതീശന്‍ നല്ല പ്രതിപക്ഷ നേതാവ്; പുകഴ്ത്തി വെള്ളാപ്പള്ളി

വീഡിയോക്കു താഴെ ഒട്ടേറെപ്പേരാണ് സമാന അനുഭവങ്ങള്‍ പങ്കുവെച്ചും പ്രതികരണമറിയിച്ചും എത്തിയത്. ബംഗളൂരില്‍ മഴക്കാലം ചെലവേറിയതാണെന്നാണ് മിക്ക പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്.

Summary

Rs 1200 and 3 hours to travel 15 km; Woman against extra charges in Bengaluru

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

vehicle inspection
KSRTC Toll Free
shabnam
Toddlers Kept In Washing Machines, Locked In Bathrooms: Horror At Bengaluru Daycare
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com