

ന്യൂഡൽഹി; രാജ്യസഭ അധ്യക്ഷന്റെ ഇരിപ്പിടത്തിന് നേരെ റൂൾ ബുക്ക് വലിച്ചെറിഞ്ഞ തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രയാന് സസ്പെൻഷൻ. തെരഞ്ഞെടുപ്പ് നിയമഭേദഗതി ബില്‍ ചര്‍ച്ചയ്ക്കിടയിലാണ് സംഭവമുണ്ടായത്. ക്രമപ്രശ്നം ഉന്നയിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് റൂൾബുക്ക് വലിച്ചെറിയുകയായിരുന്നു. ഇപ്പോള്‍ നടന്നുവരുന്ന ശീതകാല സമ്മേളനത്തിലേക്കാണ് വിലക്ക്.
പ്രതിഷേധം വകവയ്ക്കാതെ കേന്ദ്രം
അതേസമയം തെരഞ്ഞെടുപ്പ് നിയമഭേദഗതി ബില്‍ രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി. പ്രതിപക്ഷ പ്രതിഷേധം വകവയ്ക്കാതെയാണ് ബിൽ പാസാക്കിയത്. ആവശ്യമായ കൂടിയാലോചനയില്ലാതെയാണ് ബിൽ അവതരിപ്പിക്കപ്പെട്ടതെന്നും സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്രം തള്ളുകയായിരുന്നു. പാർലമെന്റിന്റെ ഇരുസഭകളും ബിൽ പാസാക്കിയതിനാൽ ഇനി രാഷ്ട്രപതി ഒപ്പിട്ടാൽ ബിൽ നിയമമാകും. ബില്ലിനോടുള്ള എതിർപ്പ് പ്രകടിച്ചിച്ച് പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കാനുള്ള ബില്ലും പാസാക്കി
പ്രതിപക്ഷ ബഹളത്തിനിടെ ഇന്നലെയാണ് ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കാനുള്ള ബിൽ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കിയത്. വോട്ടെടുപ്പ് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വയ്ക്കുമ്പോൾ രണ്ട് മിനിറ്റ് കൊണ്ടാണ് സുപ്രധാനമായ ബിൽ സർക്കാർ ലോക്സഭയിൽ പാസാക്കിയെടുത്തത്. വോട്ടർ പട്ടികയിൽ ഒരു വർഷം ഒന്നിലധികം തവണ പുതുക്കാനുള്ള വ്യവസ്ഥ ബില്ലിലുണ്ട്. ചില പ്രത്യേക കാരണങ്ങളാൽ ആധാർ ഹാജരാക്കിയില്ലെങ്കിലും വോട്ടർപട്ടികയിൽ പേര് ചേർക്കാമെന്നും ബില്ലിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates