

ന്യൂഡൽഹി: സിബിഎസ്ഇ 3,5,8 ക്ലാസുകളിൽ വിദ്യാർത്ഥികളുടെ പഠനനിലവാരം വിലയിരുത്താൻ പുതിയ മൂല്യനിർണയ സംവിധാനം നടപ്പാക്കുന്നു. ഭാഷ, കണക്ക്, സയൻസ് വിഷയങ്ങളിൽ എത്രത്തോളം അറിവ് സമ്പാദിച്ചെന്നു പരിശോധിക്കുകയാണു ലക്ഷ്യം. ‘സഫൽ’ (സ്ട്രക്ചേഡ് അസസ്മെന്റ് ഫോർ അനലൈസിങ് ലേണിങ്) എന്നാണ് പുതിയ പദ്ധതിയുടെ പേര്.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (2020) ഒന്നാം വാർഷികദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 10 പദ്ധതികളിൽ ഒന്നാണ് സഫൽ. ഇത് വാർഷിക പരീക്ഷയല്ലെന്നും ഫലം ക്ലാസ് കയറ്റത്തെ ബാധിക്കില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ഈ അധ്യയന വർഷം തന്ന പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി സ്കൂളുകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
ഒന്നാം ക്ലാസിനു മുൻപുള്ള പഠനപരിശീലനമായി ‘വിദ്യാപ്രവേശ്’, മൾട്ടിഡിസിപ്ലിനറി പഠനം ലക്ഷ്യമിട്ടുള്ള അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സ്, മുതിർന്നവരെക്കൂടി ലക്ഷ്യമിട്ട് ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) ഫോർ ഓൾ, രാജ്യമെങ്ങും ഏകീകൃത ആംഗ്യഭാഷ തുടങ്ങിയവയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച മറ്റു ചില പദ്ധതികൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates