ഓടുന്ന കാറിന് മുകളിലേക്ക് ഹൈമാസ്റ്റ് പോസ്റ്റ് മറിഞ്ഞു; എസ്പി നേതാവിന് ദാരുണാന്ത്യം
ലഖ്‌നൗ: ഓടുന്ന കാറിന് മുകളിലേക്ക് ഹൈമാസ്റ്റ് പോസ്റ്റ് മറിഞ്ഞ് വീണ് അപകടം. ഉത്തര്‍ പ്രദേശിലെ ബറേലിയില്‍ ഉണ്ടായ അപകടത്തില്‍ സമാജ് വാദി പാര്‍ട്ടി പ്രാദേശിക നേതാവ് ലാല്‍ ബഹാദൂര്‍ യാദവ് കൊല്ലപ്പെട്ടു. പ്രതാപ്ഗഡില്‍ ലാല്‍ ബഹാദൂര്‍ യാദവിന്റെ വസതിക്ക് 500 മീറ്റര്‍ മാത്രം മാറി ഞായറാഴ്ചയായിരുന്നു അപകടം.
പ്രതാപ്ഗഡില്‍ നിന്നും ബാബുഗഡിലേക്കുള്ള യാത്രയ്ക്കിടെ നേതാവ് സഞ്ചരിച്ച കാറിന് മുകളിലേക്ക് ഭാരത് പെട്രോളിയം പമ്പിന്റെ ഹൈമാസ്റ്റ് പോസ്റ്റ് പതിക്കുകയായിരുന്നു. 65 മീറ്റര്‍ ഉയരമുള്ളതും നാല്‍പത് ക്വിന്റലില്‍ അധികം ഭാരമുള്ളതുമായ പോസ്റ്റാണ് അപകടം ഉണ്ടാക്കിയത്. ഭീമന്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബോര്‍ഡ് സ്ഥാപിക്കുന്നതിനായി ക്രെയിനുമായി ബന്ധിപ്പിച്ച ചങ്ങല പൊട്ടിയായിരുന്നു അപകടം ഉണ്ടായത്.
തകര്‍ന്ന കാര്‍വെട്ടിപ്പൊളിച്ചാണ് ലാല്‍ ബഹാദൂര്‍ യാദവിനെ പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ ബോര്‍ഡ് സ്ഥാപിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പൊതുമരാമത്ത് വകുപ്പിന്റെ കോണ്‍ട്രാക്ടറാറും മദ്യ വ്യവസായിയുമായ ലാല്‍ ബഹാദൂര്‍ യാദവ് സമാജ് വാദി പാര്‍ട്ടിയുടെ മേഖലയിലെ പ്രാദേശിക നേതാക്കളില്‍ ഒരാളാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ രണ്ടുതവണ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
Samajwadi Party leader died after a high mast light pole being installed near a petrol pump collapsed onto his moving car in Uttar Pradesh’s Pratapgarh
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

