വെള്ളത്തില്‍ മുങ്ങി ഡല്‍ഹി; ലോക്‌സഭയിലെത്താന്‍ എംപിയെ തോളില്‍ ചുമന്നു; വീഡിയോ

കഴിഞ്ഞ ദിവസം മഴ തകര്‍ത്ത് പെയ്തതോടെ രാജ്യതലസ്ഥാനത്തെ വികസനവാദങ്ങളെല്ലാം ഒലിച്ചുപോയി
samajwadi party MP Ramgopal Yadav carried by helpers to the car amid monsoon in delhi water logging
വെള്ളക്കെട്ടിനെ തുടര്‍ന്ന് ലോക്‌സഭയിലെത്താന്‍ എംപിയെ തോളിലേറ്റുന്ന ജീവനക്കാര്‍വീഡിയോ ദൃശ്യം
Updated on
1 min read

ന്യൂഡല്‍ഹി: ഒരു മഴയ്ക്കായി ഡല്‍ഹിയിലെ ജനം കാത്തിരിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മഴ തകര്‍ത്ത് പെയ്തതോടെ രാജ്യതലസ്ഥാനത്തെ വികസനവാദങ്ങളെല്ലാം ഒലിച്ചുപോയി. പൊതുസ്ഥലങ്ങളില്‍ വെള്ളം കയറിയതോടെ ജനം ദുരിതത്തിലായി. ഡല്‍ഹിയിലെ മിക്കപ്രദേശങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്.

ലോക്‌സഭാ എംപിമാര്‍ താമസിക്കുന്ന സ്ഥലത്തെ റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതിനാല്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി എംപിയെ തോളിലേറ്റുക്കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സമാജ് വാദി പാര്‍ട്ടി എംപി രാംഗോപാല്‍ യാദവിനെയാണ് ആളുകള്‍ ഏറെ നേരം തോളിലേറ്റിയതിന് പിന്നാലെ വാഹനത്തില്‍ കയറ്റിയത്. രാം ഗോപാലിന്റെ വസതിയുടെ പരിസരത്ത് പൂര്‍ണമായും വെള്ളക്കെട്ടാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താതാണ് രൂക്ഷമായ വെള്ളക്കെട്ടിന് കാരണമെന്ന് എംപി മാധ്യമങ്ങളോട് പറഞ്ഞു. ഇത്തവണ പതിവിലും വൈകിയാണ് മഴയെത്തിയത്. എന്നിട്ടും അവര്‍ ഓടകള്‍ വൃത്തിയാക്കിയില്ല. ഓടകള്‍ വൃത്തിയാക്കിയിരുന്നെങ്കില്‍ ഇത്തരം ഒരു അവസ്ഥയുണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ മേഖലയില്‍ ആഭ്യന്തര സഹമന്ത്രി, മറ്റ് നിരവധി മന്ത്രിമാരും ഉദ്യോഗസ്ഥരും താമസിക്കുന്ന സ്ഥലമാണ്. പാര്‍ലമെന്റില്‍ എത്തണമെങ്കില്‍ ഇങ്ങനെയല്ലാതെ മറ്റൊരുമാര്‍ഗവുമില്ലെന്ന് എംപി പറഞ്ഞു.

samajwadi party MP Ramgopal Yadav carried by helpers to the car amid monsoon in delhi water logging
നീറ്റ് ക്രമക്കേടില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം; അനുമതി നിഷേധിച്ച് സ്പീക്കര്‍, ബഹളം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com