സാന്റിയാഗോ മാര്‍ട്ടിന്‍
സാന്റിയാഗോ മാര്‍ട്ടിന്‍

സാന്റിയാഗോ മാര്‍ട്ടിന്‍ ബോണ്ട് വാങ്ങിയത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര മുന്നറിയിപ്പ് നല്‍കിയതിന് ശേഷം

ലോട്ടറി നടത്തുന്ന 8 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനികളുടെ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു
Published on

ന്യൂഡല്‍ഹി: പുറത്ത് വന്ന ഇലക്ടറല്‍ ബോണ്ട് വിവരങ്ങളില്‍ ദുരൂഹതയേറുന്നു. സാന്റിയാഗോ മാര്‍ട്ടിന്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങാന്‍ ആരംഭിച്ചത് കമ്പനിയെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണെന്നാണ് പുറത്തുവരുന്ന വിവരം. ലോട്ടറി നടത്തുന്ന 8 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനികളുടെ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. 2019 സെപ്റ്റംബറിലാണ് മുന്നറിയിപ്പ് നല്‍കിയത്. തൊട്ടടുത്ത മാസമാണ് മാര്‍ട്ടിന്റെ കമ്പനി 190 കോടിയുടെ ബോണ്ട് വാങ്ങിയത്.

മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കാണ് കമ്പനിയെ കുറിച്ച് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇഡി അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് മുന്‍നിരയിലുള്ള മിക്ക കമ്പനികളും ബോണ്ടുകള്‍ വാങ്ങിയത്. മേഘ എഞ്ചിനീയറിങ്, വോദാന്ത, കെവന്റര്‍ എന്നീ കമ്പനികളും ഇഡി അന്വേഷണം നേരിടുമ്പോഴാണ് ബോണ്ടുകള്‍ വാങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

സാന്റിയാഗോ മാര്‍ട്ടിന്‍
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; മണിപ്പൂരിന്റെ കാര്യത്തില്‍ ആശങ്ക, വാര്‍ത്താസമ്മേളനം മൂന്ന് മണിക്ക്

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കെവന്റര്‍ ഗ്രൂപ്പിന്റെ നാല് അനുബന്ധ കമ്പനികള്‍ 600 കോടിയുടെ ബോണ്ടുകള്‍ വാങ്ങി. ഇഡി പ്രാഥമിക അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ കമ്പനി ബോണ്ടുകള്‍ വാങ്ങാന്‍ തുടങ്ങിയിരുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സുധീര്‍ മേത്തയുടെ ടൊറന്റ് ഗ്രൂപ്പ് 185 കോടിയുടെ ബോണ്ടുകളാണ് വാങ്ങിയത്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ മോദിയുമായി പരിചയമുള്ള വ്യവസായിയാണ് സുധീര്‍ മേത്തയെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ധന മന്ത്രാലയം ഹൈ റിസ്‌ക് കാറ്റഗറില്‍ പെടുത്തിയ കമ്പനികളും ബോണ്ട് വാങ്ങിയെന്ന് റിപ്പോര്‍ട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com