'സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം നല്‍കിക്കൂടേ; ആസിഡ് ആക്രമണങ്ങളില്‍ അസാധാരണ നടപടികള്‍ വേണം'

ആസിഡ് ആക്രമണത്തില്‍ നിയമത്തിന് അതീതതമായ അസാധാരണമായ ശിക്ഷാ നടപടികള്‍ വേണമെന്നും നിയമനിര്‍മാണം ആവശ്യമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
Supreme Court
സുപ്രീം കോടതിഫയല്‍
Updated on
1 min read

ന്യൂഡല്‍ഹി: ആസിഡ് ആക്രമണക്കേസുകളില്‍ കര്‍ശന നടപടി എടുക്കണമെന്ന് സുപ്രീം കോടതി. ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിര്‍ദേശിച്ചു. അക്രമിയുടെ സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം നല്‍കിക്കൂടെയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ആസിഡ് ആക്രമണത്തില്‍ നിയമത്തിന് അതീതതമായ അസാധാരണമായ ശിക്ഷാ നടപടികള്‍ വേണമെന്നും നിയമനിര്‍മാണം ആവശ്യമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Supreme Court
'നടന്നു പോവുമ്പോള്‍ ഒരാള്‍ പൂര്‍ണ നഗ്നനായി കാറില്‍ വന്ന് ഉപദ്രവിച്ചു, ആരും സഹായിച്ചില്ല'; വിഡിയോയുമായി യുവതി

ആസിഡ് ആക്രമണത്തെ അതിജീവിച്ച ഷഹീന്‍ മാലിക് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെ, ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ആര്‍. മഹാദേവന്‍, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് കേന്ദ്ര സര്‍ക്കാരിനോട് സുപ്രധാനമായ ഒരു നിര്‍ദ്ദേശം മുന്നോട്ടുവെക്കുകയും ചെയ്തു. ആസിഡ് ആക്രമണക്കേസുകളിലെ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവണമെന്നും അവരുടെ സ്വത്തുക്കള്‍ ഉള്‍പ്പടെ കണ്ടുകെട്ടുന്ന നടപടി ഉണ്ടാവണമെന്നും കോടതി അഭിപ്രായപ്പെട്ടു. ആസിഡ് ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നിയമനിര്‍മാണം നടത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി.

Supreme Court
16വയസ്സില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കാന്‍ ഗോവ; മാതൃക ഓസ്‌ട്രേലിയ

അങ്ങനെ ഉണ്ടായെങ്കില്‍ മാത്രമേ ആസിഡ് ആക്രമണക്കേസുകള്‍ ഇത്തരം കേസുകളുടെ എണ്ണം കുറയ്ക്കാനാകൂ. നേരത്തെ എല്ലാ ഹൈക്കോടതികളോടും ആസിഡ് ആക്രമണങ്ങള്‍ സംബന്ധിച്ച കേസുകളുടെ കണക്ക് നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. കണക്ക് നല്‍കാത്ത ഹൈക്കോടതികളോട് എത്രയും വേഗം നല്‍കാനും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.

Summary

SC calls for 'extraordinary punitive measures' in acid attack cases, seeks faster trials

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com