സുപ്രീം കോടതി/ ഫയല്‍ ചിത്രം
സുപ്രീം കോടതി/ ഫയല്‍ ചിത്രം

സഹോദരി വിവാഹം ചെയ്ത മലയാളി യുവാവിനെ വെടിവച്ചുകൊന്നു; രാജസ്ഥാന്‍ ദുരഭിമാനക്കൊലയില്‍ ജാമ്യം റദ്ദാക്കി സുപ്രീം കോടതി

സഹോദരി വിവാഹം ചെയ്ത മലയാളി യുവാവിനെ വെടിവച്ചുകൊന്നു; രാജസ്ഥാന്‍ ദുരഭിമാനക്കൊലയില്‍ ജാമ്യം റദ്ദാക്കി സുപ്രീം കോടതി
Published on

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ സഹോദരി ജാതി മാറി വിവാഹം കഴിച്ച മലയാളി യുവാവിനെ വെടിവച്ചുകൊന്നയാളുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. അമിത് നായരെ കൊലപ്പെടുത്തിയ കേസില്‍ മുകേഷ് ചൗധരിക്ക് ഹൈക്കോടതി നല്‍കിയ ജാമ്യമാണ് ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് റദ്ദാക്കിയത്.

2017ല്‍ആണ് മുകേഷ് ചൗധരി അമിത്തിനെ കൊലപ്പെടുത്തിയത്. സഹോദരിയെ വിവാഹം ചെയ്തതിനു പ്രതികാരമായിട്ടായിരുന്നു കൊല. മുകേഷിന് ജാമ്യം അനുവദിച്ചതിനെതിരെ സഹോദരി മമതയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജാമ്യം റദ്ദാക്കിയ സുപ്രീം കോടതി പൊലീസിനു മുന്നില്‍ കീഴടങ്ങാന്‍ മുകേഷിനോടു നിര്‍ദേശിച്ചു.

2015 ഓഗസ്റ്റിലാണ് മമതയും അമിത്തും വിവാഹിതരായത്. മാതാപിതാക്കളുടെയും മറ്റു ബന്ധുക്കളുടെയും എതിര്‍പ്പ് അവഗണിച്ചായിരുന്നു വിവാഹം. രണ്ടു വര്‍ഷത്തിനു ശേഷം മമതയുടെ മമതയുടെ വീട്ടുകാര്‍ തന്നെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.

അമിത്തും മമതയും താമസിച്ചിരുന്ന വീട്ടില്‍ മമതയുടെ മാതാപിതാക്കളായ ജീവന്‍ റാം ചൗധരിയും ഭാഗ്വാനി ദേവിയും അജ്ഞാതരായ ചിലര്‍ക്കൊപ്പം എത്തി കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് പൊലീസ് കേസ്. വെടിവച്ചാണ് അമിത്തിനെ കൊലപ്പെടുത്തിയത്. വീട്ടില്‍ അതിക്രമിച്ചു കയറല്‍, കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകളാണ്  പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com