യഥാര്‍ത്ഥ ഇന്ത്യാക്കാരനെ സുപ്രീംകോടതി ജഡ്ജിമാര്‍ തീരുമാനിക്കേണ്ട: രാഹുലിനെ പിന്തുണച്ച് പ്രിയങ്ക

'രാഹുല്‍ഗാന്ധി ഇന്ത്യന്‍ സൈന്യത്തെ വളരെയേറെ ബഹുമാനിക്കുന്നയാളാണ്'
Priyanka Gandhi, Rahul Gandhi
Priyanka Gandhi, Rahul Gandhiഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: യഥാര്‍ത്ഥ ഇന്ത്യക്കാരനെങ്കില്‍ ഇത്തരം പ്രസ്താവന നടത്തില്ലെന്ന  രാഹുല്‍ ഗാന്ധിക്കെതിരായ സുപ്രീംകോടതി വിമര്‍ശനത്തില്‍ പ്രതികരണവുമായി സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്കാഗാന്ധി. ആരാണ് യഥാര്‍ത്ഥ ഇന്ത്യക്കാരന്‍ എന്ന് തീരുമാനിക്കേണ്ടത്  സുപ്രീംകോടതി  ജഡ്ജിമാരുടെ പരിധിയില്‍ വരുന്നതല്ലെന്ന് പ്രിയങ്ക പറഞ്ഞു.

Priyanka Gandhi, Rahul Gandhi
'യഥാര്‍ത്ഥ ഇന്ത്യക്കാരനെങ്കില്‍ ഇങ്ങനെ പറയുമോ? അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ എന്തും വിളിച്ചുപറയാനാവില്ല; രാഹുല്‍ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

തന്റെ സഹോദരന്‍ രാഹുല്‍ഗാന്ധി ഇന്ത്യന്‍ സൈന്യത്തെ വളരെയേറെ ബഹുമാനിക്കുന്നയാളാണ്. അദ്ദേഹം ഒരിക്കലും സൈന്യത്തിനെതിരെ മോശമായി പറയില്ല. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍, സര്‍ക്കാരിനെതിരെ ചോദ്യങ്ങള്‍ ചോദിക്കുക എന്നത് രാഹുല്‍ ഗാന്ധിയുടെ കടമയാണെന്നും വടനാട് എംപി കൂടിയായ പ്രിയങ്കാഗാന്ധി പറഞ്ഞു.

സുപ്രീംകോടതി ജഡ്ജിമാരോട് എല്ലാ ബഹുമാനവുമുണ്ട്. എന്നാല്‍ ആരാണ് യഥാര്‍ത്ഥ ഇന്ത്യാക്കാരനെന്ന് അവര്‍ തീരുമാനിക്കേണ്ട. നമ്മുടെ സേനയെ വളരെ ബഹുമാനത്തോടെ കാണുന്ന രാഹുല്‍ഗാന്ധി, ഒരിക്കലും സൈന്യത്തിനെതിരെ പറയില്ല. രാഹുലിന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും പ്രിയങ്കഗാന്ധി പറഞ്ഞു.

Priyanka Gandhi, Rahul Gandhi
ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ല, ദേശീയ താല്‍പ്പര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധം; ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇന്ത്യ

ചൈന ഇന്ത്യന്‍ പ്രദേശം കയ്യേറിയെന്ന വിവാദ പ്രസ്താവനയിലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ സുപ്രീംകോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. 'യഥാര്‍ത്ഥ ഇന്ത്യക്കാരനാണെങ്കില്‍ താങ്കള്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുമോ' എന്നായിരുന്നു കോടതി ചോദിച്ചത്. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മാസിഹ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് രാഹുലിനെ വിമര്‍ശിച്ചത്.

സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞ താങ്കള്‍ എന്തു കൊണ്ട് അക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിച്ചില്ല എന്നും കോടതി ചോദിച്ചു. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ഗാന്ധി നടത്തിയ പ്രസ്താവനക്കെതിരെ ബിആര്‍ഒ ഡയറക്ടര്‍ നൽകിയ കേസ് പരി​ഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം.

Summary

Congress leader Priyanka Gandhi responds to Supreme Court's criticism of Rahul Gandhi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com