

ന്യൂഡല്‍ഹി: നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ നടത്തുന്നവരെ തടയണമെന്നാവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. വിഷയത്തില്‍ സര്‍ക്കാര്‍ മാത്രമേ ഔദ്യോഗികമായി സംസാരിക്കുന്നുള്ലൂവെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണി ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് ഹര്‍ജിക്കാരനായ കെഎ പോളിനെ കോടതി അറിയിച്ചു. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
കേസില്‍ സുപ്രീം കോടതി അറ്റോര്‍ണി ജനറലിന്റെ നിലപാട് തേടിയിരുന്നു. നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച മാധ്യമങ്ങളിലൂടെ ഒന്നും പറയരുതെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. വിഷയം ആരും മാധ്യമങ്ങളിലൂടെ അറിയിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
അതേസമയം വിഷയത്തില്‍ ചര്‍ച്ചകള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നും എന്നാല്‍ ചില വ്യക്തികള്‍ തെറ്റായ പ്രസ്താവനകള്‍ നടത്തുന്നതായും ഹര്‍ജിക്കാരന്‍ പറഞ്ഞു. വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുന്നതിന് യെമനുമായി നയതന്ത്ര നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നും വിഷയത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സ്ഥിരീകരണമില്ലാത്ത ഉള്ളടക്കങ്ങളോ പ്രസ്താവനകളോ നല്‍കുന്നത് തടയാന്‍ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates