'അരുന്ധതി റോയ് പ്രശസ്ത, പബ്ലിസിറ്റിക്ക് വേണ്ടി എന്തിന് പുകവലിക്കണം?'; പുസ്തകത്തിന് എതിരായ ഹര്‍ജി തള്ളി സുപ്രീം കോടതി

പുസ്തകത്തിന്റെ വില്‍പ്പന, വിതരണം, പ്രദര്‍ശനം എന്നിവ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും അടങ്ങുന്ന ബെഞ്ച് തള്ളിയത്
Arundhati Roy's new book's cover 'glamorises' tobacco use
പുസ്തകത്തിന്റെ കവര്‍ ചിത്രം - അരുന്ധതി റോയ്‌file
Updated on
1 min read

ന്യൂഡല്‍ഹി: അരുന്ധതി റോയിയുടെ 'മദര്‍ മേരി കംസ് ടു മി' എന്ന പുസ്തകത്തിന് എതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. പുസ്തകത്തിന്റെ കവറില്‍ അരുന്ധതി റോയ് പുകവലിക്കുന്ന ചിത്രം ഉണ്ടെന്നും, ഇത് നിയമ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. പുസ്തകത്തിന്റെ വില്‍പ്പന, വിതരണം, പ്രദര്‍ശനം എന്നിവ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയും അടങ്ങുന്ന ബെഞ്ച് തള്ളിയത്.

Arundhati Roy's new book's cover 'glamorises' tobacco use
വിമാനത്താവളങ്ങളില്‍ പ്രതിഷേധം, മുദ്രാവാക്യം വിളി; ഇന്‍ഡിഗോ പ്രതിസന്ധിയില്‍ വലഞ്ഞ് യാത്രക്കാര്‍

ഈ വിഷയത്തില്‍ നേരത്തെ രാജസിംഹന്‍ എന്നയാള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. അരുന്ധതി റോയ് ഒരു പ്രശസ്ത എഴുത്തുകാരിയാണ്. അവര്‍ ഒരു പ്രമുഖ വ്യക്തിയുമാണ്. അവര്‍ അത്തരമൊരു കാര്യം പ്രോത്സാഹിപ്പിച്ചിട്ടില്ല. മാത്രമല്ല പുസ്തകത്തില്‍ പുകവലി ചിത്രത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

Arundhati Roy's new book's cover 'glamorises' tobacco use
വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ചു ജീവിക്കാം, ലിവ്-ഇന്‍ ബന്ധമാകാമെന്ന് ഹൈക്കോടതി

പുസ്തകം അത് എടുത്ത് വായിക്കുന്ന ഒരാള്‍ക്കുള്ളതാണ്. പബ്ലിസിറ്റിക്ക് വേണ്ടി എന്തിനാണ് ഇത്തരമൊരു കാര്യം ചെയ്യുന്നത്? ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ ഒരു കാരണവും കാണുന്നില്ല, എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Summary

SC rejects plea for prohibiting sale of Arundhati Roy's book whose cover depicts her smoking.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com