സ്‌കൂളുകള്‍ അടഞ്ഞുകിടക്കും, ഈ വര്‍ഷം അവസാനം വരെ സ്‌കൂള്‍ തുറക്കില്ലെന്ന് മിസോറാം വിദ്യാഭ്യാസമന്ത്രി

കോവിഡ് വ്യാപനം തടയാനാണ് സ്‌കൂളുകള്‍ തുറക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍
സ്‌കൂളുകള്‍ അടഞ്ഞുകിടക്കും, ഈ വര്‍ഷം അവസാനം വരെ സ്‌കൂള്‍ തുറക്കില്ലെന്ന് മിസോറാം വിദ്യാഭ്യാസമന്ത്രി
Updated on
1 min read

ഐസ്‌വാള്‍:  ഈ വര്‍ഷം അവസാനം വരെ മിസോറാമില്‍ എല്ലാ സ്‌കൂളുകളും അടഞ്ഞുകിടക്കും. കോവിഡ് വ്യാപനം തടയാനാണ് സ്‌കൂളുകള്‍ തുറക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 

ശീതകാലത്ത് കോവിഡ് വ്യാപനം ഉയരാന്‍ സാധ്യത കല്‍പിക്കുന്നതിനാല്‍ നേഴ്‌സറി മുതല്‍ പന്ത്രണ്ട് വരെയുള്‌ല ക്ലാസുകള്‍ തുടങ്ങുന്നത് നീട്ടിവയ്ക്കുകയാണെന്ന് മിസോറാം വിദ്യാഭ്യാസമന്ത്രി അറിയിച്ചു. ജനുവരി 15ഓടെ സ്‌കൂളുകള്‍ തുറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിദ്യാഭ്യാസമന്ത്രി പറഞ്ഞു. അതുവരെ ഓണ്‍ലൈന്‍ ക്ലാസുകളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. 

മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ തുടങ്ങിയതുമുതല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ഒക്ടോബര്‍ 16ന് പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് പഠനം പുനരാരംഭിച്ചെങ്കിലും കോവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്നതോടെ വീണ്ടും നിര്‍ത്തിവയ്ക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com