മൃതദേഹത്തില്‍ നിന്ന് വസ്ത്രങ്ങള്‍ മോഷ്ടിക്കും, പിന്നാലെ ബ്രാന്‍ഡ് ചെയ്ത് വില്‍പ്പന; യുപിയിലെ കോവിഡ് ശ്മശാനത്തില്‍ നിന്ന് നടുക്കുന്ന കാഴ്ച

 ഉത്തര്‍പ്രദേശില്‍ ശ്മശാനങ്ങള്‍ കേന്ദ്രീകരിച്ച് വസ്ത്രങ്ങള്‍ മോഷ്ടിച്ചിരുന്ന ഏഴംഗസംഘം പിടിയില്‍
ശ്മശാനങ്ങള്‍ കേന്ദ്രീകരിച്ച് വസ്ത്രങ്ങള്‍ മോഷ്ടിച്ചിരുന്ന ഏഴംഗസംഘം പിടിയില്‍
ശ്മശാനങ്ങള്‍ കേന്ദ്രീകരിച്ച് വസ്ത്രങ്ങള്‍ മോഷ്ടിച്ചിരുന്ന ഏഴംഗസംഘം പിടിയില്‍
Updated on
1 min read

ലക്നൗ:  ഉത്തര്‍പ്രദേശില്‍ ശ്മശാനങ്ങള്‍ കേന്ദ്രീകരിച്ച് വസ്ത്രങ്ങള്‍ മോഷ്ടിച്ചിരുന്ന ഏഴംഗസംഘം പിടിയില്‍. മൃതശരീരം മൂടാന്‍ ഉപയോഗിക്കുന്ന തുണി, മൃതശരീരത്തെ ധരിപ്പിക്കുന്ന വസ്ത്രങ്ങള്‍, മറ്റു വസ്തുക്കള്‍ എന്നിവയാണ് ഈ സംഘം പ്രധാനമായും മോഷ്ടിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. നന്നായി അലക്കിയെടുത്ത ശേഷം ഇസ്തിരിയിട്ട് ഗ്വാളിയറിലെ ഒരു കമ്പനിയുടെ ലേബലില്‍ വില്‍പ്പനക്കെത്തിക്കുകയാണ് സംഘം ചെയ്തിരുന്നത്.

ഭാഗ്പതിലാണ് സംഭവം. പുതപ്പുകള്‍, സാരികള്‍, മറ്റു വസ്ത്രങ്ങള്‍ എന്നിവയാണ് പ്രധാന മോഷണവസ്തുക്കളെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറയുന്നു. സംഘത്തിന്റെ പക്കല്‍ നിന്ന് 520 പുതപ്പുകള്‍, 127 കുര്‍ത്തകള്‍, 52 സാരികള്‍, മറ്റു വസ്ത്രങ്ങള്‍ എന്നിവ കണ്ടെടുത്തതായി സര്‍ക്കിള്‍ ഓഫീസറായ അലോക് സിങ് അറിയിച്ചു. 

പ്രദേശത്തിലെ ചില വസ്ത്രവ്യാപാരികള്‍ക്ക് സംഘവുമായി വില്‍പനകരാറുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വസ്ത്രങ്ങള്‍ എത്തിച്ചു നല്‍കാന്‍ സംഘത്തിലെ അംഗങ്ങള്‍ക്ക് ദിവസേന മുന്നൂറ് രൂപ വീതം വ്യാപാരികള്‍ നല്‍കിയിരുന്നതായി പോലീസ് അറിയിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com