ആന്ധ്രാപ്രദേശിലെ മരുന്ന് കമ്പനിയില്‍ തീപിടിത്തം; 17 പേര്‍ വെന്തുമരിച്ചു; 41 പേര്‍ക്ക് പരിക്ക്

എസ്സിയന്‍ഷ്യ അഡ്വാന്‍സ്ഡ് സയന്‍സ് പ്രൈവറ്റ് ലിമറ്റഡിന്റെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.
A man injured after a fire broke out following an explosion in a reactor pharma unit
ആന്ധ്രാപ്രദേശിലെ മരുന്ന് കമ്പനിയില്‍ തീപിടിത്തത്തില്‍ പൊള്ളലേറ്റ യുവാവ്പിടിഐ
Updated on
1 min read

ഹൈദരബാദ്: അനകപ്പല്ലേയിലെ മരുന്ന് കമ്പനിയിലുണ്ടായ തീപിടിത്തത്തില്‍ 17പേര്‍ മരിച്ചു. 41 പേര്‍ക്ക് പരിക്കേറ്റു. എസ്സിയന്‍ഷ്യ അഡ്വാന്‍സ്ഡ് സയന്‍സ് പ്രൈവറ്റ് ലിമറ്റഡിന്റെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിയിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഗുരുതരമായി പരിക്കേറ്റവരെ അനകപ്പല്ലേയിലെയും അച്യുതപുരത്തെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഉച്ചഭക്ഷണ സമയത്താണ് അപകടം ഉണ്ടായത്. അതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മരിച്ച ഏഴുപേരില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. തൊഴില്‍ മന്ത്രി, ജില്ലാ കലക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു. എന്താണ് അപകടത്തിന് കാരണമെന്നത് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

A man injured after a fire broke out following an explosion in a reactor pharma unit
45 വര്‍ഷങ്ങള്‍ക്കു ശേഷമെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി; നരേന്ദ്ര മോദി പോളണ്ടില്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com