'സ്ഥിതിഗതികള്‍ അശാന്തം'; ഇറാനില്‍ നിന്നുള്ള ആദ്യ സംഘം ഇന്ത്യയിലെത്തി

ഇറാനിലെ സാഹചര്യം വഷളാകുന്നതിനാല്‍ ഇറാനിലെ പൗരന്മാരോട് രാജ്യം വിടാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെ മടങ്ങിയവരാണ് രാജ്യത്തെത്തിയത്.
Several Indian nationals return to Delhi from Iran amid the evolving situation there.
Several Indian nationals return to Delhi from Iran
Updated on
1 min read

ന്യൂഡല്‍ഹി: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ഇറാനില്‍ നിന്നും മടങ്ങിയ ആദ്യ സംഘം ഇന്ത്യക്കാര്‍ ഡല്‍ഹിയിലെത്തി. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഘം ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ഇറാനിലെ സാഹചര്യം വഷളാകുന്നതിനാല്‍ ഇറാനിലെ പൗരന്മാരോട് രാജ്യം വിടാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെ മടങ്ങിയവരാണ് രാജ്യത്തെത്തിയത്.

Several Indian nationals return to Delhi from Iran amid the evolving situation there.
സ്വതന്ത്രനായി മത്സരിച്ചു; ഗൗരി ലങ്കേഷ് വധക്കേസ് പ്രതിക്ക് നഗരസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം

ഇറാനിലെ സാഹചര്യം ഏറെ മോശമാണെന്ന് മടങ്ങിയെത്തിയവര്‍ പ്രതികരിച്ചു. ഡിസംബര്‍ 29 ന് ആരംഭിച്ച പ്രക്ഷേഭം കഴിഞ്ഞ ദിവസങ്ങളിലായാണ് വഷളായത്. പുറത്ത് പോകുമ്പോള്‍ പലപ്പോളും സംഘര്‍ഷങ്ങളില്‍ കുടുങ്ങുന്ന നിലയുണ്ടായിരുന്നു. ഇന്റര്‍നെറ്റ് നിരോധനം പുറം ലോകവുമായുള്ള ബന്ധം വിച്ഛേദിക്കുന്ന നിലയുണ്ടായി. എന്നാല്‍, ഇന്ത്യന്‍ എംബസി കൃത്യമായി ഇടപെടല്‍ നടത്തിയിരുന്നു. രാജ്യം വിടാനാവശ്യമായ സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ലഭിച്ചെന്നും മടങ്ങിയെത്തിവരില്‍ ചിലര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Several Indian nationals return to Delhi from Iran amid the evolving situation there.
നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം, 17 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

അതേസമയം, ഇറാനില്‍ നിലനില്‍ 9000ത്തില്‍ അധികം ഇന്ത്യക്കാരുണ്ടെന്നാണ് വിദേശകാര്യ മന്ത്രാലത്തിന്റെ കണക്കുകള്‍. ഇവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിന് ആവശ്യമായതെല്ലാം ചെയ്യാന്‍ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സാഹചര്യങ്ങള്‍ സൂക്ഷമമായി നിരീക്ഷിച്ചു വരികയാണ്, മതിയായ ഇടപെടല്‍ നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു.

ഇറാനിലെ സമീപകാലത്തെ സ്ഥിതിഗതികളില്‍ ഇന്ത്യക്കാരുടെ സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ചര്‍ച്ച നടത്തിയതായും രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ഇറാനിലുള്ള തങ്ങളുടെ പൗരന്മാരോട് രാജ്യം വിടാന്‍ ഇന്ത്യ ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു നേതാക്കളുടെ ചര്‍ച്ച.

Summary

Several Indian nationals arrived at Indira Gandhi International Airport in New Delhi from Iran late Friday evening amid rising regional tensions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com