ജെഎൻയുവിൽ വിദ്യാർത്ഥി സംഘർഷം, കല്ലേറിൽ നിരവധിപ്പേർക്ക് പരിക്ക്

വൈസ് ചാൻസിലർക്ക് എതിരായ പ്രതിഷേധത്തിന് നേരെ എബിവിപിയാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് ഇടതു സംഘടനകളുടെ ആരോപണം.
Jawaharlal Nehru University
Several injured in clashes at Jawaharlal Nehru University during protest over VC remarksspecial arrangement
Updated on
1 min read

ന്യൂഡൽഹി: ജെഎൻയുവിൽ ജാതി അധിക്ഷേപത്തിൽ വിസിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ സമരത്തിന് നേരെ കല്ലേറ്. സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ പുലർച്ചെ മൂന്ന് മണി മുതലാണ് കല്ലേറുണ്ടായത്. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു.

Jawaharlal Nehru University
വീണ്ടും ചികിത്സാപ്പിഴവ്?; തിരുവനന്തപുരത്ത് രണ്ടരവയസുകാരി മരിച്ചു; കേസ് എടുത്ത് പൊലീസ്

വൈസ് ചാൻസിലർക്ക് എതിരായ പ്രതിഷേധത്തിന് നേരെ എബിവിപിയാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് ഇടതു സംഘടനകളുടെ ആരോപണം. ഡൽഹി പൊലീസ് സ്ഥലത്ത് ഉണ്ടായിട്ടും കല്ലേറ് തടഞ്ഞില്ലെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. എന്നാൽ ഇടത് സംഘടന പ്രവർത്തകരാണ് ആക്രമണം തുടങ്ങിയത് എന്നാണ് എബിവിപി പ്രവർത്തകർ പറയുന്നത്. നിലവിൽ ക്യാംപസിൽ സംഘർഷ സാഹചര്യം തുടരുകയാണ്.

Jawaharlal Nehru University
തിരുവനന്തപുരം സ്കൂളിൽ വൻ തീപിടിത്തം; മൂന്ന് ബസുകൾ കത്തി നശിച്ചു,ദൂരൂഹത ?

യുജിസി ചട്ടങ്ങളുമായി ബന്ധപ്പെട്ട പോഡ്‌കാസ്റ്റിനിടെ വൈസ് ചാൻസലര്‍ ശാന്തിശ്രീ ദുലിപുഠി പണ്ഡിറ്റിന്‍റെ വിവാദ പ്രസ്താവനയ്ക്കെതിരയെന്ന് വിദ്യാർത്ഥികൾ സമരം നടത്തി വരുന്നത്. ഫെബ്രുവരി 16ന് പുറത്തിറങ്ങിയ പോഡ്‌കാസ്റ്റിലെ പ്രസ്‌താവനകൾ സർവകലാശാലയുടെ ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധവുമാണെന്നും ദളിത് വിരുദ്ധ പ്രസ്താവനകൾ നിറഞ്ഞതാണെന്നുമാണ് ഇടത് വിദ്യാർഥി യൂണിയന്റെ ആരോപണം.

Summary

Several injured in clashes at Jawaharlal Nehru University during protest over VC remarks.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com