ഭാരത് ജോഡോ യാത്രയ്ക്ക് സ്വീകരണം നല്‍കി എസ്എഫ്‌ഐ; വിശദീകരണം തേടി

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതായും സ്വീകരണപരിപാടിയുമായി എസ്എഫ്‌ഐയ്ക്ക് ഒരു ബന്ധവും ഇല്ലെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു
എസ്എഫ്‌ഐ പതാകയുമായി നില്‍ക്കുന്ന പ്രവര്‍ത്തകര്‍/ ഫെയ്‌സ്ബുക്ക്‌
എസ്എഫ്‌ഐ പതാകയുമായി നില്‍ക്കുന്ന പ്രവര്‍ത്തകര്‍/ ഫെയ്‌സ്ബുക്ക്‌
Updated on: 
1 min read

ഹൈദരബാദ്: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ആന്ധ്രയിലെ കര്‍ണൂലില്‍ സ്വീകരണം നല്‍കിയ സംഭവത്തില്‍ നേതാക്കളോട് വിശദീകരണം തേടി എസ്എഫ്‌ഐ. ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതായും സ്വീകരണപരിപാടിയുമായി എസ്എഫ്‌ഐയ്ക്ക് ഒരു ബന്ധവും ഇല്ലെന്ന് സംസ്ഥാന നേതൃത്വം പ്രസ്താവനയില്‍ അറിയിച്ചു. 

കര്‍ണൂലിലെ അധോണി മണ്ഡലത്തില്‍ വച്ചാണ് എസ്എഫ്‌ഐ നേതാക്കള്‍ ഭാരത് ജോഡോ യാത്രയ്ക്ക് സ്വീകരണം നല്‍കിയത്. ദേശീയ തലത്തില്‍ ബിജെപിക്കെതിരായുള്ള പോരാട്ടം നയിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുമെന്ന് എസ്എഫ്‌ഐ അധോണി യൂണിറ്റ് സെക്രട്ടറി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിനായുള്ള നിവേദനവും എസ്എഫ്‌ഐ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയിരുന്നു.  

കേരളത്തില്‍ നിന്നുള്ള പദയാത്രികര്‍ ഇതിന്റെ ദൃശ്യങ്ങള്‍ സാമുഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com