'എന്തൊരു നാണക്കേടാണിത്!പാര്‍ട്ടി തോറ്റു, എന്നിട്ടും ഡാന്‍സ്'; അതിഷിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സ്വാതിമലിവാള്‍

കല്‍ക്കാജി സീറ്റില്‍ നിന്ന് തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് അതിഷി മര്‍ലേന വിജയിക്കുന്നത്.
വിജയം ആഷോഷിക്കുന്ന അതിഷി
വിജയം ആഷോഷിക്കുന്ന അതിഷി
Updated on
1 min read

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍ക്കാജി സീറ്റില്‍ വിജയിച്ച മുന്‍ മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി പ്രവര്‍ത്തകര്‍ക്കൊപ്പം ഡാന്‍സ് ചെയ്തതിന് വിമര്‍ശനം. രാജ്യസഭാ എംപി സ്വാതിമലിവാള്‍ ആണ് അതിഷിയെ രൂക്ഷമായി വിമര്‍ശിച്ചത്.

''എന്തൊരു നാണക്കേടാണിത്? പാര്‍ട്ടി തോറ്റു, എല്ലാ വലിയ നേതാക്കളും തോറ്റു, എന്നിട്ടും അതിഷി മര്‍ലേന ആഘോഷിക്കുകയാണ്.'' കല്‍ക്കാജി സീറ്റില്‍ നിന്ന് തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് അതിഷി മര്‍ലേന വിജയിക്കുന്നത്. മുന്‍ എംപിയായബിജെപിയുടെ രമേശ് ബിധൂരിയെ 3521 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.

അരവിന്ദ് കെജരിവാള്‍, മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ്, സത്യേന്ദര്‍ ജയിന്‍ എന്നിവരുള്‍പ്പെടെ പാര്‍ട്ടിയിലെ മിക്ക പ്രമുഖരും പരാജയപ്പെട്ടെങ്കിലും അതിഷി ജയം ആംആദ്മിക്ക് ഒരു ആശ്വാസമായിരുന്നു. സ്ത്രീകള്‍ക്കെതിരെ കുറ്റകൃത്യം നടത്തുന്നവരെ ദൈവം ശിക്ഷിക്കുമെന്നായിരുന്നു ഇന്നലെ തോല്‍വിക്ക് ശേഷം സ്വാതി മലിവാള്‍ പ്രതികരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com