Shashi Tharoor image
Shashi Tharoor Rahul Gandhi’s Allegations of Electoral Irregularitiesfile

'ഗൗരവമേറിയ ചോദ്യങ്ങള്‍, വിവരങ്ങള്‍ രാജ്യത്തെ ബോധിപ്പിക്കണം'; രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി തരൂര്‍

രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെയും വോട്ടര്‍മാരുടെയും താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് പരിഹരിക്കേണ്ട ഗൗരവമേറിയ ചോദ്യങ്ങളാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയിരിക്കുന്നത്
Published on

ന്യൂഡല്‍ഹി: രാജ്യത്തെ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ ഗുരുതരമെന്ന് ശശി തരൂര്‍ എംപി. മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നു എന്നുള്‍പ്പെടെയുള്ള രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം.

Shashi Tharoor image
'തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന, സത്യവാങ്മൂലത്തിനൊപ്പം വിവരങ്ങള്‍ സമര്‍പ്പിക്കണം'; രാഹുല്‍ഗാന്ധിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെയും വോട്ടര്‍മാരുടെയും താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്ത് പരിഹരിക്കേണ്ട ഗൗരവമേറിയ ചോദ്യങ്ങളാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയിരിക്കുന്നത് എന്ന് തരൂര്‍ എക്‌സ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ജനാധിപത്യം ഏറെ വിലപ്പെട്ടതാണ്. ഇതിന്റെ വിശ്വാസ്യത കഴിവില്ലായ്മ, അശ്രദ്ധ, മനഃപൂര്‍വമായ കൃത്രിമത്വം എന്നിവ കാരണം നഷ്ടപ്പെടുന്ന നിലയുണ്ടാകരുത്. രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം. വിഷയത്തെ കുറിച്ചുള്ള യഥാര്‍ഥ വിവരങ്ങള്‍ രാജ്യത്തെ ബോധിപ്പിക്കണം എന്നും തരൂര്‍ പറയുന്നു. ഇലക്ഷന്‍ കമ്മീഷന്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താവ് എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് തരൂരിന്റെ പോസ്റ്റ്.

വിവിധ വിഷയങ്ങളില്‍ കോണ്‍ഗ്രസ് വിരുദ്ധ നിലപാടുകളും മോദി അനുകൂല നിലപാടുകളും സ്വീകരിച്ച് പോന്നിരുന്ന തരൂര്‍ ഒരിടവേളയ്ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തുന്ന ഒരു വിഷയത്തിന് പിന്തുണ പ്രഖ്യാപിക്കുന്നത്. രാഹുല്‍ ഗാന്ധി വ്യാഴാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പങ്കുവച്ചാണ് തരൂരിന്റെ പ്രതികരണം.

Shashi Tharoor image
രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ വോട്ടര്‍ പട്ടിക ശുദ്ധീകരണത്തെ ശരിവയ്ക്കുന്നത്: അസം മുഖ്യമന്ത്രി

മഹാരാഷ്ട്ര, ഹരിയാന, കര്‍ണാടക സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട ക്രമക്കേട് നടന്നു എന്നായിരുന്നു രാഹുല്‍ ഗാന്ധി തെളിവുകള്‍ സഹിതം വിശദീകരിക്കാന്‍ ശ്രമിച്ചത്. ഹരിയാന തെരഞ്ഞെടുപ്പോടെ രാജ്യത്ത് വോട്ട് മോഷണം നടക്കുന്നുണ്ടെന്ന് വ്യക്തമായി. ഹാരാഷ്ട്രയില്‍ അഞ്ച് വര്‍ഷം കൊണ്ട് ചേര്‍ത്തതിലും അധികം വോട്ട് അഞ്ചുമാസം കൊണ്ട് ചേര്‍ക്കപ്പെട്ടത് അട്ടിമറിയുടെ ലക്ഷണമാണ്. കര്‍ണാടകയിലെ മഹാദേപുര മണ്ഡലത്തില്‍ ഒരുലക്ഷത്തലധികം വോട്ട് മോഷണം നടന്നതായും ഇവിടെ ബിജെപി വിജയിച്ചത് 33000 വോട്ടിനാണെന്നും രാഹുല്‍ പറഞ്ഞു. മഹാദേപുര മണ്ഡലത്തില്‍ ഒരുലക്ഷത്തലധികം വോട്ടുകള്‍ മോഷ്ടിക്കപ്പെട്ടു തുടങ്ങിയവയായിരുന്നു രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ പ്രധാന ആരോപണങ്ങള്‍.

Summary

Congress MP Shashi Tharoor has publicly supported Rahul Gandhi's allegations against election commission of india and heightened concerns over the integrity of the electoral process.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com