സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീണു; മേഘാലയ എംപിയ്ക്ക് ദാരുണാന്ത്യം

വോയ്‌സ് ഓഫ് പീപ്പിള്‍ പാര്‍ട്ടി നേതാവ് റിക്കി എജെ സിങ്കോണ്‍ മാര്‍വെയ്‌നാണ് മരിച്ചത്
Shillong MP Ricky AJ Syngkon Dies
Ricky AJ Syngkonx
Updated on
1 min read

ഷില്ലോങ്: മേഘാലയയില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെ പാര്‍ലമെന്റ് അംഗം റിക്കി എജെ സിങ്കോണ്‍ മാര്‍വെയ്ന്‍ കുഴഞ്ഞു വീണ് മരിച്ചു. 54 വയസായിരുന്നു. വോയ്‌സ് ഓഫ് പീപ്പിള്‍ പാര്‍ട്ടി നേതാവായ സിങ്കോണ്‍ ഷില്ലോങില്‍ നിന്നുള്ള എംപിയാണ്.

സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. വ്യാഴാഴ്ച മൗലായ് മാവിയോങില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് സംഭവം. ഹൃദയാഘാതമാണ് മരണ കാരണം.

Shillong MP Ricky AJ Syngkon Dies
'രാ​ഹുൽ ​ഗാന്ധിയേയും 25 കോൺ​ഗ്രസ് എംപിമാരേയും വെടിവച്ച് കൊല്ലും'; ഭീഷണി, ഒരാൾ പിടിയിൽ

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എംപിയുടെ വിയോഗത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ അനുശോചനം അറിയിച്ചു.

Shillong MP Ricky AJ Syngkon Dies
സൗജന്യ ഭക്ഷണം, സൗജന്യ സൈക്കിള്‍, പിന്നെ സൗജന്യ വൈദ്യുതി... എങ്ങോട്ടാണീ പോക്ക്...?; തെരഞ്ഞെടുപ്പിന് മുമ്പുള്ള സൗജന്യങ്ങള്‍ക്കെതിരെ സുപ്രീംകോടതി
Summary

Shillong MP Ricky AJ Syngkon died reportedly after suffering a cardiac arrest while playing football

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com