ആക്രമണം കൃത്യമായ ആസുത്രണത്തോടെ; വെടിയുതിര്‍ത്ത് 5 തവണ, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ദൃശ്യങ്ങള്‍ പുറത്ത്; പ്രതികളുടെ ബൈക്ക് കണ്ടെത്തി

ടൈഗര്‍ ഷറോഫിന് നേരെ അഞ്ചുതവണയാണ് അക്രമികള്‍ വെടിയുതിര്‍ത്തതെന്ന് നടനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഷിന്‍ഡെ പറഞ്ഞു.
Shinde meets Tiger Shroff after firing incident; pics show actor with bandages
ടൈഗര്‍ ഷറോഫിനെ ഷിന്‍ഡെ വസതിയില്‍ സന്ദര്‍ശിച്ചപ്പോള്‍
Edited By:
Updated on: 
1 min read

മുംബൈ: ജുഹുവില്‍ വെടിവയ്പില്‍ പരിക്കേറ്റ നടന്‍ ടൈഗര്‍ ഷറോഫിനെ മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ സന്ദര്‍ശിച്ചു. ഞായാറാഴ്ച രാത്രിയാണ് മുഖ്യമന്ത്രി ടൈഗര്‍ ഷറോഫിന്റെ വസതിയിലെത്തിയത്. കുടുംബത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ കുടിക്കാഴ്ചയില്‍ ഉപമുഖ്യമന്ത്രി ഉറപ്പുനല്‍കുകയും ചെയ്തു.

ടൈഗര്‍ ഷറോഫിന് നേരെ അഞ്ചുതവണയാണ് അക്രമികള്‍ വെടിയുതിര്‍ത്തതെന്ന് നടനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഷിന്‍ഡെ പറഞ്ഞു. അദ്ദേഹത്തിന്റെ ഇടതുകൈക്ക് പരിക്കേറ്റതായും സംഭവത്തില്‍ ഡ്രൈവര്‍ക്ക് പരിക്ക് പറ്റിയതായും അദ്ദേഹം പറഞ്ഞു. അതേസമയം, കൃത്യമായ ആസൂത്രണത്തോടെ ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. അക്രമികള്‍ ഉപയോഗിച്ച ബൈക്ക് അന്ധേരി റെയില്‍വേ സ്‌റ്റേഷന് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മുംബൈ രജിസ്റ്റര്‍ ചെയ്ത ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച വൈകുന്നേരം ഫുട്‌ബോള്‍ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ബിഎംഡബ്ല്യു കാറിന് നേരെ ആക്രമണമുണ്ടായത്. ടൈഗര്‍ ഷറോഫിന്റെ കാറിനു നേരെ അക്രമികള്‍ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. മുംബൈയിലെ പുഷ്പ പാര്‍ക്കിലെ ഫുട്‌ബോള്‍ മൈതാനത്തുനിന്ന് നടന്‍ തന്റെ കാറില്‍ യാത്രതിരിക്കവെ, രണ്ട് അക്രമികള്‍ കാറിന്റെ മുന്‍വശത്തെ ചില്ലിലൂടെയും വശങ്ങളിലൂടെയും അദ്ദേഹത്തിന് നേരെ തുടരെ വെടിയുതിര്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ കാറിന്റെ തൊട്ടടുത്തെത്തി പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ വെടിവയ്ക്കാന്‍ ശ്രമിച്ച അക്രമിയുടെ തോക്ക് പ്രവര്‍ത്തനരഹിതമായത് വലിയ ദുരന്തം ഒഴിവാക്കി. 18 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍, വെടിവയ്പ്പില്‍ പരുക്കേറ്റ കാര്‍ ഡ്രൈവര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങുന്നതും കാണാം. ഈ സമയം, മൂന്നാമതൊരാള്‍ തയാറാക്കി നിര്‍ത്തിയിരുന്ന ബൈക്കില്‍ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.

മറ്റു ചില ദൃശ്യങ്ങളില്‍, ടൈഗര്‍ ഷറോഫ് കാറിന്റെ മുന്‍വശത്തെ പാസഞ്ചര്‍ സീറ്റില്‍ കയറി അവിടെ നിന്ന് യാത്ര തിരിക്കുന്ന നിമിഷം, തൊട്ടുപിന്നാലെ ബൈക്കിലെത്തിയ സംഘം കാറിന് നേരെ അഞ്ച് തവണ വെടിയുതിര്‍ക്കുന്നതു കാണാം. ഡ്രൈവര്‍ ഫിര്‍ദൗസിന് പരുക്കേറ്റതോടെ ടൈഗര്‍ സ്വയം ഡ്രൈവിങ് സീറ്റിലേക്ക് മാറുന്നതാണ് മറ്റൊരു 14 സെക്കന്‍ഡ് വിഡിയോയിലുള്ളത്. കാറിലും റോഡിലും രക്തക്കറകള്‍ കാണാം. 'ടൈഗര്‍, വേഗം കൊണ്ടുപോകൂ' എന്ന് പരിക്കേറ്റ ഡ്രൈവറെ ചൂണ്ടിക്കാട്ടി ഒരു സ്ത്രീ നടനോട് പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. തലനാരിഴയ്ക്കാണ് ടൈഗര്‍ ഷറോഫ് വെടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.അക്രമികളെ തിരിച്ചറിയുന്നതിനും അവരുടെ സഞ്ചാരവഴികളും കൃത്യത്തിന് ശേഷം രക്ഷപ്പെട്ട രീതിയും കണ്ടെത്താനുമായി 15 പ്രത്യേക അന്വേഷണ സംഘങ്ങള്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച് വരികയാണ്' പൊലീസ് പറഞ്ഞു.

Summary

Shinde meets Tiger Shroff after firing incident; pics show actor with bandages

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com